വിദേശിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 101 കൊക്കെയ്ന്‍ ഗുളികകള്‍, വിപണിയില്‍ അഞ്ചു കോടി രൂപ വിലവരുമെന്ന് അധികൃതര്‍,മണിക്കൂറുകള്‍ക്ക് ശേഷം വയറ്റില്‍ നിന്നും ഗുളികകള്‍ പുറത്തെടുത്തു

കോടികണക്കിന് രൂപയുടെ മയക്കു മരുന്ന് വിദേശിയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി സാവോപോളോയില്‍ നിന്നെത്തിയ വെനസ്വേല സ്വദേശി ഹാര്‍ലി ഗബ്രിയേല്‍ കാസ്‌ട്രോ കരീനോ ആണു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.
ബാഗേജ് പരിശോധനയിലും ലഹരിമരുന്നു കൈവശമുള്ളതായി സ്ഥിരീകരിക്കാനായില്ലെങ്കിലും ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ ലഹരി മരുന്ന് വിഴുങ്ങിയതായി സമ്മതിച്ചു.തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു മരുന്നും പഴങ്ങളും നല്‍കി ഒന്നര ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പ്രത്യേക ക്ലോസറ്റ് ക്രമീകരിച്ച് രാജ്യാന്തര വിപണിയില്‍ അഞ്ചു കോടി രൂപ വിലവരുന്ന 101 കൊക്കെയ്ന്‍ കാപ്‌സ്യൂളുകളാണ് ഇയാളുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത്.
ദഹിച്ചു പോവാതിരിക്കാന്‍ പ്രത്യേക കോട്ടിങ് ഉള്ള കാപ്‌സ്യൂളുകള്‍ക്കുള്ളിലാണു ഒരു കിലോഗ്രാം വരുന്ന കൊക്കെയ്‌നുകള്‍ സൂക്ഷിച്ചിരുന്നത്. ഇയാളെ സ്‌കാന്‍ ചെയ്തു കൂടുതല്‍ ലഹരി മരുന്ന് ഇല്ലെന്നുറപ്പാക്കിയെന്നും ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























