മൂന്നാം ഏകദിന മത്സരത്തിന് മുമ്പ് ശിഖര്‍ ധവാന്‍ വാക്കുകളിലൂടെ സ്‌കോര്‍ ചെയ്തു

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിന് ഇന്ത്യന്‍ ടീം ഒരുങ്ങവെ ടീമിന്റെ ഐക്യം ഉയര്‍ത്തിപ്പിടിച്ച് ശിഖര്‍ ധവാന്‍. ക്രീസില്‍ കാലുറപ്പിക്കാന്‍ കഴിഞ്ഞാല്‍ എതിരാളികളില്‍ നിന്നും മത്സരം തട്ടിയെടുക്കാന്‍ തനിക്കും രോഹിത് ശര്‍മയ്ക്കും കഴിയുമെന്ന് ധവാന്‍ പറഞ്ഞു. മാത്രമല്ല രോഹിത് ശര്‍മ്മ എന്റെ ചങ്കാണ്. രോഹിത്തിന്റെ സാന്നിധ്യം തന്നെ ആവേശമാണ്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
വിസാഗില്‍ കളിക്കുന്നത് എല്ലായിപ്പോഴും ഇഷ്ടപ്പെടുന്നു. മനോഹരമായ നഗരമാണ് വിസാഗ്. ദേവ്ധര്‍ ട്രോഫി ടൂര്‍ണമെന്റില്‍ ഇവിടെ നല്ല പ്രകടനം കാഴ്ചവെക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ നഗരം തന്റെ കരിയര്‍ മാറ്റിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വിസാഗില്‍ കളിക്കുന്നത് എല്ലായിപ്പോഴും ആസ്വദിക്കാറുണ്ടെന്നും ധവാന്‍ പറഞ്ഞു.
മൊഹാലിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ധവാന്‍രോഹിത് കൂട്ടുകെട്ടിലാണ് മികച്ച തുടക്കം പടുത്തുയര്‍ത്താന്‍ സാധിച്ചത്. നിര്‍ണായക മത്സരത്തില്‍ 21 ഓവറില്‍ 115 റണ്‍സ് നേടിയ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 392ല്‍ എത്തിക്കാന്‍ സഹായിച്ചത്. തുടക്കത്തില്‍ അടിച്ചുകളിച്ച ധവാന്‍ രോഹിത്തിന് ഇരട്ട സെഞ്ച്വറി നേട്ടം കുറിക്കുന്നത് ഏറെ പങ്കുവഹിച്ചു.
2013ന് ശേഷം ധവാനും രോഹിത്തും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ 3,163 റണ്‍സ് നേടിയിട്ടുണ്ട്. 68 മത്സരങ്ങളില്‍ നിന്നായി 12 സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും സഖ്യത്തിന് കഴിഞ്ഞു.
https://www.facebook.com/Malayalivartha



























