സ്‌കൂള്‍ ഫെസ്റ്റിവെല്ലിനിടെ ആലിംഗനം ചെയ്ത വിദ്യാര്‍ത്ഥികൾക്ക് സ്കൂളിൽ നിന്ന് കിട്ടിയത് മുട്ടൻപണി; ശരിവെച്ച് ഹൈക്കോടതിയും

സ്‌കൂള്‍ ഫെസ്റ്റിവെല്ലിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പരസ്പരം ആലിംഗനം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത സ്‌കൂള്‍ നടപടിയെ ശരിവച്ച് ഹൈക്കോടതി. തിരുവനന്തപുരം സെന്ററല്‍ സ്‌കൂളിലാണ് സംഭവം.
ഇതേ തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികളേയും സ്‌കൂളില്‍ നിന്നും സസ്പന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സ്‌കൂളിന്റെ ഈ ഉത്തരവ് ബാലാവകാശ കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഡിസംബര്‍ 12ലെ ഉത്തരവില്‍ പ്രിന്‍സിപ്പല്‍ സ്‌കുളിന്റെ അച്ചടക്കം ഉറപ്പാക്കുന്നതിനായി എടുത്ത നടപടി റദ്ദാക്കാന്‍ ബാലാവകാശ കമീഷന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 21ന് സ്‌കൂളില്‍ നടന്ന യൂത്ത്‌ഫെസ്റ്റിവെല്ലിനിടെയാണ് ഇരുവരും പരസ്പരം ആലിംഗനം ചെയ്തത്.
മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ചായിരുന്നു ഇവരുടെ ആലിംഗനം. കലോല്‍സവത്തില്‍ നന്നായി പാടിയ പെണ്‍കുട്ടിയെ താന്‍ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും വിദ്യാര്‍ഥി പിന്നീട് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാളിന് മുമ്പാകെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ ആണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാമിലുടെ പ്രചരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ വിദ്യാര്‍ഥി ബാലാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























