സൗജന്യ റേഷന് അര്‍ഹരായ മുന്‍ഗണനക്കാരെ കണ്ടെത്താന്‍ ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നു, സൗജന്യ റേഷന്‍ പറ്റിയവരുടെ പണം തിരികെ പിടിക്കും

മുന്‍ഗണനക്കാരെ കണ്ടെത്താന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ പത്ത് ലക്ഷത്തോളം അനര്‍ഹര്‍. 80 ലക്ഷം കുടുംബങ്ങളില്‍ 2.47 ലക്ഷം കുടുംബങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയോ ഉദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയോ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. അന്ത്യോദയ പദ്ധതിയില്‍ ഉള്‍പ്പെട്ട അഞ്ചുലക്ഷം പേരില്‍ 11,756 അനര്‍ഹരുണ്ട്. ഇതില്‍ 4500 പേര്‍ക്ക് നാലു ചക്ര വാഹനമുണ്ട്. ചില കുടുംബങ്ങളില്‍ ആഡംബര വാഹനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ക്ക് മാസം 35 കിലോ ഭക്ഷ്യ ധാന്യമാണ് സൗജന്യമായാണ് ലഭിക്കുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ അനര്‍ഹമായി വാങ്ങിയ ധാന്യത്തിന്റെ പണം കാര്‍ഡുടമകളില്‍ നിന്ന് തിരിച്ചു പിടിക്കും . ഉടമകളില്‍ നിന്ന് തിരിച്ചു പിടിക്കാനായില്ലെങ്കില്‍ പട്ടികയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയ റേഷനിങ് ഇന്‍സ്‌പെക്ടറില്‍ നിന്ന് പണം ഈടാക്കാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പു തല നടപടിയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകും.
റേഷന്‍ വാങ്ങാത്ത ഒട്ടേറെപ്പേരുടെ ധാന്യം കാര്‍ഡില്‍ രേഖപ്പെടുത്താതെ റേഷന്‍ കടയുടമകള്‍ മറിച്ചു വിറ്റിട്ടുണ്ട്. മറിച്ചു വിറ്റ ധാന്യത്തിന്റെ പണം ആരില്‍ നിന്ന് ഈടാക്കുമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. കാര്‍ഡ് ഉടമകളില്‍ നിന്ന് ഈടാക്കിയാല്‍ അത് തര്‍ക്കത്തിനിടയാക്കും അതിനാല്‍ ധാന്യം വാങ്ങിയതായി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പണം റേഷന്‍ കടയുടമയില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം
അനര്‍ഹമായി വാങ്ങിയ ധാന്യത്തിന്റെ പണം തിരികെ ലഭിച്ചുവെന്ന് ഉറപ്പു വരുത്തേണ്ട ചുമതല അതത് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്. സബ്‌സിഡി വിഭാഗത്തില്‍ 82,000 പേര്‍ അനര്‍ഹമായി ധാന്യം വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























