കസബ ചിത്രത്തെ വിമര്‍ശിച്ച പാര്‍വതി മോഹന്‍ലാലിനെപ്പറ്റി പറഞ്ഞത് ഇതാണ്

കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് നേരെ മമ്മൂട്ടി ഫാന്‍ അസോസിയേഷന്‍ രംഗത്ത്. മലയാളത്തിന്റെ മഹാനടനെ പൊതുവേദിയില്‍ എന്തിനിങ്ങനെ വലിച്ചിഴച്ചെന്നാണ് അവര്‍ ചോദിക്കുന്നത്. ഫാന്‍സിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. സിനിമാ രംഗത്തുള്ളവരും ആരാധകരും പാര്‍വതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
എന്നാല്‍ പാര്‍വതി ആഴ്ചകള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത് വലിയ അഭിമാനത്തോടെയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ വലിയ ആരാധികയാണ് ഞാന്‍, അഭിനയത്തിന്റെ പാഠപുസ്തകമാണ് മോഹന്‍ലാല്‍ എന്നൊക്കെയാണ്.
പാര്‍വതിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമായ ഖരീബ് ഖരീബ് സിംഗിളേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് പാര്‍വതി ലാലിനെ കുറിച്ച് വാതോരാതെ സംസാരിച്ചത്. 2007 ല്‍ പാര്‍വതി മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ചിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഫ്‌ളാഷ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.
ഫ്‌ളാഷ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതില്‍ പിന്നെ ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ സഞ്ചരിയ്ക്കുന്ന ആരാധികയാണ് താന്‍ എന്നും, അദ്ദേഹത്തിന്റെ അനായാസ അഭിനയം കണ്ട് അത്ഭുതം തോന്നിയ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട് എന്നും പാര്‍വതി പറഞ്ഞു. മോഹന്‍ലാല്‍ ഒരു ആക്ടിങ് സ്‌കൂളാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഒരുപാട് ആരാധികമാരില്‍ ഒരാളാണ് താന്‍ എന്നാണ് പാര്‍വതി പറഞ്ഞത്.
അതേസമയം ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ചു. അത്രയേറെ സ്ത്രീവിരുദ്ധത കസബയില്‍ ഉണ്ടെന്നും മമ്മൂട്ടിയെ പോലൊരു നടന്റെ സിനിമയില്‍ അത് പ്രതീക്ഷിച്ചില്ല എന്നുമാണ് പാര്‍വതി പറഞ്ഞത്.
https://www.facebook.com/Malayalivartha



























