Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

ഈ മതസൗഹാര്‍ദ്ദം എന്നും നിലനില്‍ക്കട്ടെ... പത്മനാഭന്‍ അന്തിയുറങ്ങുന്നത് ഇനി ലത്തീഫിന്റെ മണ്ണില്‍, പത്മനാഭന്റെ മൃതദേഹം തന്റെ പറമ്പില്‍ സംസ്‌കരിക്കാമെന്ന് ലത്തീഫ്

18 DECEMBER 2017 08:38 AM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച പത്മനാഭന്റെ അന്ത്യവിശ്രമം അയല്‍വാസി ലത്തീഫിന്റെ മണ്ണില്‍. വര്‍ഗീയതയുടെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോഴാണ് കാസര്‍കോട്ട് നിന്നൊരു മതസൗഹാര്‍ദ്ദ മാതൃക. മഞ്ചേശ്വരത്ത് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ശനിയാഴ്ചയാണ് 20 കാരനായ പത്മനാഭന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസിയും പൊതു പ്രവര്‍ത്തകനുമായ ലത്തീഫ്, തന്റെ പറമ്പില്‍ സംസ്‌കാരത്തിന്‌സൗകര്യമൊരുക്കുകയായിരുന്നു. അന്യമത വിദ്വേഷം പടരുന്ന കാലത്ത് മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക കാട്ടുകയായിരുന്നു ലത്തീഫ്.

ഉപ്പള സ്വദേശി നാരായണചന്ദ്രാവതി ദമ്പതികളുടെ മകനാണ് ഈ 20 കാരന്‍. നിര്‍ധന കുടുംബമാണ് ഇവരുടേത്. ആകെ 4 സെന്റ് ഭൂമിയാണ് ഈ കുടുംബത്തിനുള്ളത്. വീടും ശുചിമുറിയും ഉള്‍പ്പെടെയാണിത്. സംസ്‌കാരത്തിന് സ്ഥലപരിമിതിയുടെ വിഷമത നേരിടുമ്പോഴാണ് ലത്തീഫ് സഹായ ഹസ്തവുമായി രംഗത്തെത്തിയത്.

മൃതദേഹം തന്റെ പറമ്പില്‍ സംസ്‌കരിക്കാമെന്ന് ഇയാള്‍ വ്യക്തമാക്കി. ഇതാദ്യമായല്ല ലത്തീഫ് ഈ കുടുംബത്തിന് നേര്‍ക്ക് കരുണയുടെ കരങ്ങള്‍ നീട്ടുന്നത്. പത്മനാഭയുടെ അമ്മ ചന്ദ്രാവതി മരിച്ചപ്പോഴും സംസ്‌കരിച്ചത് ലത്തീഫിന്റെ ഭൂമിയിലാണ്.

മൊബൈല്‍ ടെക്‌നീഷ്യനായ പത്മനാഭന് ക്രിക്കറ്റ് എന്നും ഹരമായിരുന്നു. ചെറുപ്പം തൊട്ടേ ഹൃദ്രോഗം പത്‌നാഭനെ അലട്ടിയിരുന്നു. മിയാപദവ് സ്‌കൂള്‍ ഗ്രൗണ്ടിലെ മത്സരത്തിനിടെയാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്.ദേരംബാല ടീമിനുവേണ്ടിയാണ് പത്മനാഭന്‍ കളിക്കിറങ്ങിയത്.

ഓവറിലെ അവസാന പന്ത് എറിയാന്‍ തുടങ്ങവെ ഇയാള്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ അധികൃതര്‍ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയും മകനും പോയതോടെ അനാഥനാക്കപ്പെട്ട 55 കാരനായ നാരായണ ഒരു നാടിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (8 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (28 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends