Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനൂപ് വധക്കേസ്; ഒന്നാം പ്രതി അനൂപ്ഖാന് 25 വര്‍ഷം കഠിനതടവ്

22 DECEMBER 2017 06:54 AM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

നെട്ടയം അനൂപ് വധക്കേസില്‍ ഒന്നാം പ്രതി അനൂപ്ഖാന് 25 വര്‍ഷം കഠിനതടവ്. രണ്ടാം പ്രതി ബിനുവിന് 20 വര്‍ഷം കഠിന തടവും മൂന്നാം പ്രതി അജയന് ജീവപര്യന്തം കഠിന തടവും ശിക്ഷ. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഇ.എം മുഹമ്മദ് ഇബ്രാഹിം ആണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 304,34 (പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് ഒന്നാം പ്രതി അനൂപ് ഖാന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

അനുപ്ഖാന് തുടര്‍ച്ചയായ 25 വര്‍ഷത്തെ ജയില്‍ ശിക്ഷയും 50,000രൂപ പിഴയും രണ്ടാം പ്രതി ബിനുവിന് തുടര്‍ച്ചയായ 20 വര്‍ഷത്തെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും മൂന്നാം പ്രതി അജയന് ജീവപര്യന്തം കഠിന തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. മിനിലോറി ഉടമയായ പള്ളിക്കല്‍ നെട്ടയം മുതിയക്കോണം മേലേവിള വീട്ടില്‍ അനൂപിനെ(30)യാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.

2010 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അനൂപിന്റെ സുഹൃത്തായ കമറുദ്ദീനും പ്രതി ബിനുവുമായുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ എരപ്പന്‍ചിറ എന്ന സ്ഥലത്തുള്ള കുളത്തില്‍ നിന്ന് മത്സ്യം പിടിച്ച് കപ്പയും വാങ്ങി പാചകം ചെയ്ത് മദ്യപാനം നടത്തിയത് സമീപവാസിയായ കമറുദ്ദീന്‍ ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കം. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പ്രതികള്‍ ആയുധവുമായി ജംഗ്ഷനില്‍ കാത്തുനില്‍ക്കുമ്പോള്‍ ഇതറിയാതെ അനൂപ് ജംഗ്ഷനില്‍ മിനിലോറിയില്‍ വന്നിറങ്ങുകയായിരുന്നു.

മൂര്‍ച്ചയുള്ള വാളും ചെയിനും ഉപയോഗിച്ച് അനൂപിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഒന്നാംപ്രതിയായ അനൂപ്ഖാന്‍ കൊട്ടാരക്കരയില്‍ ബാര്‍ ജീവനക്കാരന്‍ ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. കുളത്തൂപ്പുഴയില്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ സജാദിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തികൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചിരുന്നു. ഈ കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

2010 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു ഈ കൊലപാതകങ്ങള്‍.ചാത്തന്നൂര്‍ ഡിവൈഎസ്പിയായിരുന്ന ബി.കൃഷ്ണകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ആര്‍ സേതുനാഥ് കോടതിയില്‍ ഹാജരായി. കൊല്ലപ്പെട്ട അനൂപിന്റെ മാതാവ് ശ്യാമളഅമ്മ, ഭാര്യ ശാരിക എന്നിവര്‍ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷമുണ്ടെന്ന് അമ്മ ശ്യാമള പറഞ്ഞു. വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും അനൂപിന്റെ ഭാര്യ ശാരികയും പ്രതികരിച്ചു.

പഴുത് കിട്ടിയാല്‍ ഒന്നാം പ്രതി അനൂപ് ഖാന്‍ രക്ഷപ്പെടുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയിലാണ് മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയതും തിരികെ ജയിലിലേക്ക് കൊണ്ട് പോയതും. വിധി കേള്‍ക്കാന്‍ വന്‍ ജനകൂട്ടമാണ് കോടതി വരാന്തയില്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (6 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (7 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (8 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (9 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (9 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (9 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (9 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (10 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (11 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (11 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (11 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (12 hours ago)

Malayali Vartha Recommends