Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളെ കുറിച്ച് മസാല കഥകള്‍ കേട്ടല്ല മനസിലാക്കേണ്ടത്...സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് ഒരു യുവാവിന്റെ പ്രസംഗം; വീഡിയോ വൈറലാകുന്നു

22 DECEMBER 2017 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

എറണാകുളം സെന്റ് തെരെസാസ് കോളജിലെ നൂറു കണക്കിന് പെണ്‍കുട്ടികളുടെ ഇടയില്‍ ആര്‍ത്തവത്തെ കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ് എന്ന ചെറുപ്പക്കാരന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളെജിലെ സ്‌റ്റെയ്ന്‍ ദി സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞത്.

അമ്മ പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് ജോസഫ് കുട്ടികളുടെ മുന്‍പില്‍ പ്രസംഗമായി അവതരിപ്പിച്ചത്. സ്ത്രീകളെ കുറിച്ച് മസാല കഥകള്‍ കേട്ടല്ല മനസിലാക്കേണ്ടതെന്നു അമ്മ പറയാറുണ്ടെന്ന് ജോസഫ് പറഞ്ഞു. കൗമാര പ്രായം മുതല്‍ സ്ത്രീകളുടെ പൊക്കിള്‍ കൊടി സെക്‌സ് സിമ്പലായി കാണുന്നവര്‍ ഓരോ മക്കള്‍ക്കും അമ്മയുമായുള്ള പൊക്കിള്‍ കൊടി ബന്ധം മറന്നു പോകരുതെന്നും ഓര്‍മ്മിപ്പിച്ചു.

അമ്മയാകാന്‍ പെണ്‍കുട്ടികളെ പ്രകൃതി തന്നെ ഒരുക്കുന്നതിന്റെ ഭാഗമാണ് ആര്‍ത്തവം. മറ്റുളളവരില്‍ നിന്നും ആര്‍ത്തവത്തെ സൗകര്യപൂര്‍വ്വം മറച്ചു പിടിക്കുന്നവരാണ് പല സ്ത്രീകളും. ആര്‍ത്തവത്തെ മറച്ചു പിടിക്കുകയല്ല വേണ്ടതെന്നും ഇത് തുറന്നു സംസാരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും ജോസഫ് പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യകതയെ കുറിച്ച് ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. കുഞ്ഞിലേ തൊട്ട് നമ്മുടെ ആണ്‍കുട്ടികള്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെയും സഹജീവിയെന്ന നിലയ്ക്ക് അവളെ സ്‌നേഹിക്കേണ്ടതിന്റെയും ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്താല്‍ ഒരുപരിധി വരെ ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനായേക്കാമെന്ന് ജോസഫ് പറയുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തടയാന്‍ ആദ്യം സമൂഹം മാറട്ടെ എന്നു കാത്തിരിക്കുകയല്ല വേണ്ടത്, അവനവനില്‍ തുടങ്ങേണ്ടതാണ് മാറ്റമെന്നും ജോസഫ് പറയുന്നു.

തന്റെ ഇരുപത്തിയേഴാമത്തെ വയസില്‍ ആത്മകഥ എഴുതിയാണ് ജോസഫ് അന്നം കുട്ടി ജോസ് എന്ന ചെറുപ്പക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. സ്ത്രീപക്ഷത്ത് നിന്നു കൊണ്ട് ജോസഫ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ യു ട്യൂബില്‍ ആളെ കൂട്ടി. ലൈംഗികതയെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും ജോസഫ് കുറിച്ചിട്ട വരികളും വീഡിയോയും സമൂഹ മാധ്യമങ്ങള്‍ നിറഞ്ഞ കയ്യോടിയോടു കൂടെയാണ് ഏറ്റെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (6 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (7 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (8 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (9 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (9 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (9 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (9 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (10 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (11 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (11 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (11 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (12 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (12 hours ago)

Malayali Vartha Recommends