വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപെട്ട പ്രതിയെ പൊക്കിയത് അനാഥാലയത്തി നിന്ന്; വിനയായത് മൊബൈൽ ഫോണും

പോലീസ് സ്‌റ്റേഷനില്‍ നിന്നും വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപെട്ട തട്ടിപ്പു കേസിലെ പ്രതി കോഴിക്കോട്ടു നിന്നും പിടിയിലായി. തലശ്ശേരി ചിറക്കരയിലെ എ.കെ. സഹീറിനേയാണ് പോലീസ് വീണ്ടും പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് മൂന്ന് ദിവസം മുന്‍പ് ഓടിരക്ഷപെട്ട സഹീറിനെ പിടിച്ചെടുത്തിയത്.
ഓടിപ്പോയ പ്രതി മാഹി അഴിയൂരിലെ വീട്ടുപരിസരത്തുണ്ടെന്ന സംശയത്തില്‍ പോലീസ് സംഘം അവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇയാളുടേതായി ലഭിച്ച ഫോണ്‍നമ്പര്‍ പലതും വ്യാജമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മാഹിയില്‍നിന്നു കാസര്‍കോട്ടേയ്ക്കും പിന്നീട് കോഴിക്കോട്ടേയ്ക്കും യാത്രചെയ്തതായി അറിഞ്ഞ പോലീസ് കോഴിക്കോട്ടെത്തി വിവിധ ലോഡ്ജുകള്‍ പരിശോധിച്ചു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാള്‍ ഒരു അനാഥാലയത്തില്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. ഇവിടെ നിന്നുമായിരുന്നു ഇയാളെ പിടികൂടിയത്. എസ്.ഐ. ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























