Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അമ്മ, പെങ്ങൾ, മകൾ ആരെയും വെറുതെ വിടാത്ത കാമഭ്രാന്തന്മാരെ പൂട്ടാൻ പരാതി നൽകിയ യുവാവിനെതിരെ തിരിഞ്ഞ് പോലീസ്

31 DECEMBER 2017 11:44 AM IST
മലയാളി വാര്‍ത്ത

ബാല ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജല്‍ജിത് എന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് കേരളത്തോട് വിളിച്ചു പറഞ്ഞത്. ജല്‍ജിത്തിന്റെ ഇടപെടലിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ ടെലഗ്രാമിലെ പൂമ്പാറ്റ എന്ന ഗ്രൂപ്പിന് മേൽ പൊലീസ് നടപടി ആരംഭിച്ചത്. എന്നാലിപ്പോള്‍ സംഭവത്തില്‍ തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് കേരളാ പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന് ജല്‍ജിത് ആരോപിക്കുന്നു.

എന്നെ സംബന്ധിച്ച് ശിശുലൈംഗിക പീഡനം എന്ന വിഷയം വളരെ ഗൗരവമേറിയതാണ്. എന്റെ പല സുഹൃത്തുക്കളും വളരെ വേണ്ടപ്പെട്ട നിരവധി പേരും ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്കിത് വിട്ടുകളയാവുന്ന ഒരു വിഷയമല്ല. ആദ്യമായല്ല ഞാൻ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത്. മുമ്പും ഇന്റര്‍നെറ്റില്‍ ശിശുലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾക്കെതിരെ . പ്രവർത്തിച്ചിട്ടുണ്ട്, അതിൽ നടപടിയും ഉണ്ടായിട്ടുണ്ട്.

പക്ഷെ ഇത്രയ്ക്കും വൈകൃതമായി ചിന്തിക്കുന്നവരെ ഇവിടെയാണ് കണ്ടത്. പൂമ്പാറ്റ,നാടന്‍ തുണ്ട്,വൈഫ് സ്വാപ്പിങ്,ഗേ, എന്നിങ്ങനെ നാല് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പൂമ്പാറ്റ എന്ന ഗ്രൂപ്പിലായിരുന്നു കുട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്. ആദ്യ ദിവസം തന്നെ ഞങ്ങള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറി. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതു വരെ അവിടെ തന്നെ തുടരാന്‍ സൈബർ സെൽ ആവശ്യപ്പെട്ടു. അങ്ങനെ ആറു ദിവസത്തെ ഓപ്പറേഷനായിരുന്നു ഇത്. സ്വന്തം കുഞ്ഞുങ്ങളെ ഒരു വയസ് മുതല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍ വരെ ആ ഗ്രൂപ്പിലുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കേരളാ പോലീസ് പുറത്തിറക്കിയ പ്രസ്സ് റിലീസില്‍ എന്നെക്കൂടി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്...

ജല്‍ജിത്തിന്റെ പോസ്റ്റ് ഇങ്ങനെ....


ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടണം എന്ന് കരുതിയതല്ല, പക്ഷെ പറയാതെ വയ്യ!

പൂമ്പാറ്റ എന്ന ശിശുലൈംഗിക പീഡനം പ്രചരിപ്പിക്കുന്ന ഗ്രൂപ്പിനെതിരെ ഞാന്‍ കൊടുത്ത പരാതിയും, അറസ്റ്റും അതിനു ശേഷം സൈബര്‍ഡോം പുറത്തിറക്കിയ പത്രക്കുറിപ്പും.

കഴിഞ്ഞ നവംബര്‍ 22ന് ഞാന്‍ പൂമ്പാറ്റ എന്ന telegram ഗ്രൂപ്പിനെതിരെ തിരുവനന്തപുരം സൈബര്‍ പോലിസ് സ്റെഷനില്‍ പരാതി കൊടുക്കുന്നത്. അന്ന് രാവിലെ ഈ ഗ്രൂപ്പ് ശ്രദ്ധയില്‍ പെടുകയും അതില്‍ ജോയിന്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് അകം ഞാന്‍ പരാതി നല്‍കിയിട്ടും ഉണ്ട്. (See Pics CPS1 and CPS2). എന്‍റെ പരാതി പോലീസ് സ്വീകരിക്കുകയും മേല്‍ നടപടികള്‍ക്ക് വേണ്ടി സൈബര്‍ ക്രൈം ഐ ജി ഉത്തരവിടുകയും ചെയ്തു. കേസ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ്‌ സി ജ എം കോടതിയില്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അറിവ്. (FIR screenshots FIR-A, B, and C). എന്‍റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും ആയ ബിനു ഫല്‍ഗുനന്‍ Binu Phalgunan (one india malayalam web portal) ഈ കേസില്‍ തെളിവ് ശേഖരണത്തിന് എന്നെ സഹായിച്ചിരുന്നു, മാത്രവുമല്ല, കേസില്‍ സാക്ഷിയും ആണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ 22 നു ഈ കേസില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി ഷറഫ് അലി പിടിയിലായതായി അറിഞ്ഞു. ഇത് പ്രകാരം ഞാന്‍ സൈബര്‍ ക്രൈം ഐ ജി ശ്രീജിത്ത്‌ സാറിനെ പോയി കണ്ടിരുന്നു. വിവരങ്ങള്‍ അറിയിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ പരാതി കൊടുത്തത് അറിഞ്ഞ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനു ശേഷം സൈബര്‍ ഡോം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ (No.261/CYBDM/17, Dated 25/12/2017, See pic C1) പ്രകാരം എന്‍റെ പരാതിയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നത് മാത്രമല്ല, പ്രസ്തുത ഗ്രൂപ്പില്‍ ശിശു ലൈംഗികപീഡനം ആസ്വദിക്കാന്‍ ജോയിന്‍ ചെയ്തത് ആണെന്ന്' ആണ് പറയുന്നത്. എന്‍റെ പേര് എടുത്തു പറഞ്ഞില്ലെങ്കില്‍ പോലും, പ്രസ്‌ റിലീസ് പറയുന്നത് ഇപ്രകാരമാണ്: "അഡ്മിന്‍ പിടിയില്‍ ആകുകയും ഈ ഗ്രൂപ്പില്‍ കുട്ടികളുടെ ലൈംഗിക വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കിയ ഇതേ ചാനലിലെ അംഗങ്ങള്‍, തങ്ങള്‍ നിരീക്ഷണത്തിനായാണ്‌ ഗ്രൂപ്പില്‍ അംഗമായതെന്നു പറഞ്ഞു നിയമനടപടികളില്‍ നിന്നും രക്ഷപെടുവാനായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്"

പ്രസ്തുത പ്രസ്‌ റിലീസ് സൂചിപ്പിക്കുന്നത്, പൂമ്പാറ്റ ഗ്രൂപ്പിനെതിരെ പരാതി കൊടുത്ത ഞാനും പ്രതിയാകും എന്നാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഞാന്‍ ആദ്യമായല്ല ഇത്തരം ഒരു കാര്യം ചെയ്യുന്നത് എന്നതാണ്. കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക്‌ പീഡോഫൈല്‍ പേജ്നു എതിരെ നടപടി ഉണ്ടായതും എന്‍റെ പരാതിയെ തുടര്‍ന്നാണ്‌ (See Pic K1).

ഇനി എന്ത് പ്രതീക്ഷിക്കണം? നിയമ നടപടി ? അറിയില്ല എന്നതാണ് ഉത്തരം! എന്തായാലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചിട്ടുണ്ട്. അവിടെ നിന്നും കാര്യങ്ങള്‍ എങ്ങിനെ പോകുന്നു എന്ന് നോക്കാം. എന്തായാലും ഇങ്ങനെ ഒരു കാര്യം ചെയ്തതിനു കിട്ടിയത് മാനസിക വിഷമം, സമയ/ധന നഷ്ടം, അരക്ഷിതത്വം മാത്രമാണ്.

Child rights വിഷയങ്ങളില്‍ ഇനി ഞാന്‍ ഇടപെടലുകള്‍ നടത്തില്ല. ഫേസ്ബുക്കില്‍ കിടന്നു "ഗര്ജ്ജിക്കല്‍" അതിലും സേഫ് ആണ്. എന്‍റെ ആരോഗ്യം, മനസ്സമാധാനം ഇവയൊക്കെ അതിനു മുകളില്‍ ആണ് എന്ന തിരിച്ചറിവ് വന്നു. ന്യൂ ഇയര്‍ റസല്യൂഷന്‍ ഇതാണ് !

"സ്വന്തം കാര്യം സിന്ദാബാദ്"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (31 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (53 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends