പോലീസിന്റെ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞത് ഇരുപതുകാരന്

അശ്രദ്ധമായ രീതിയില്‍ പോലീസ് വാഹന പരിശോധന നടത്തിയതില്‍ ജീവൻ നൽകേണ്ടി വന്നത് ഇരുപതുകാരന്. വാഹന പരിശോധനയ്ക്ക് പോലീസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍, അമിതവേഗതയില്‍ പിന്നാലെ എത്തിയ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ അണങ്കൂര്‍ കൊല്ലമ്ബാടി സ്വദേശി ഇബ്റാഹിമിന്റെ മകന്‍ സുഹൈല്‍ ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
സംഭവം നടന്നത് ഇങ്ങനെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരിച്ച് വരുന്ന അവസരത്തിൽ പോലീസ് വാഹന പരിശോധനയുടെ ഭാഗമായി സുഹൈലിന്റെ ബൈക്കിന് കൈകാണിച്ചു. എന്നാൽ ബൈക്ക് നിര്‍ത്തി പോലീസ് രേഖകള്‍ പരിശോധിക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന കാര്‍ സുഹൈലിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ സുഹൈലിനെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവില്‍ കൊണ്ടുപോവുകയായിരുന്നു.
പക്ഷെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സുഹൈല്‍ രാത്രിയോടെ മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. അതേ സമയം ഈ ഭാഗത്ത് അശ്രദ്ധമായ രീതിയില്‍ പോലീസിന്റെ വാഹന പരിശോധന പതിവാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























