സെക്രട്ടേറിയേറ്റ് ജീവനക്കാരെ അച്ചടക്കം പഠിപ്പിക്കും... ഇനി തോന്നുമ്പോള്‍ വരികയും തോന്നുമ്പോള്‍ പോകുകയും ചെയ്യാനാകില്ല, സെക്രട്ടേറിയേറ്റില്‍ ഇന്ന് മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കി, എതിര്‍പ്പുമായി ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തി

ഇനി മുതല്‍ വൈകിയെത്തിയാല്‍ ശമ്പളം നഷ്ടമാകും. വാട്ടര്‍ അതോറിട്ടിയിലും പുതുവര്‍ഷം മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം എതിര്‍പ്പുമായി ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തി.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തോന്നുമ്പോള്‍ വരികയും തോന്നുമ്പോള്‍ പോകുകയും ചെയ്യുന്നു എന്ന ആക്ഷേപം വര്‍ഷങ്ങള്‍ക്ക് മുമ്പേയുണ്ട്. ഇതിന് അറുതി വരുത്തി ജീവനക്കാരുടെ അച്ചടക്കവും ജോലിയിലെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പഞ്ചിംഗ് നിര്‍ബന്ധമാക്കാന്‍ എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കൃത്യസമയം പാലിക്കാത്ത സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇനി ശമ്പളവും ലീവും നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരുദിവസം ലീവായി രേഖപ്പെടുത്തും. ബയോ മെട്രിക് കാര്‍ഡ് മെഷിനില്‍ കാണിച്ച് വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. ജോലി സമയത്തിനും ചെറിയ മാറ്റം ഉണ്ട്. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാണ് ജോലി സമയം. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പഞ്ചിംഗ് ബാധകം.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും പഞ്ചിംഗ് നിര്‍ബന്ധമാക്കി. അതേസമയം, പഞ്ചിംഗ് സംവിധാനത്തോടുള്ള എതിര്‍പ്പുമായി ജീവനക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. വാട്ടര്‍ അതോറിട്ടിയിലും പുതുവര്‍ഷം മുതല്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലയേറ്റ ഉടന്‍ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























