മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടമാണെന്ന് മന്ത്രി ജി സുധാകരന്‍

മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടമാണെന്ന് മന്ത്രി ജി സുധാകരന്‍. എറണാകുളം കേന്ദ്രീകരിച്ചുള്ള പല നടീ നടന്മാരിലും ക്രിമിനലുകളുണ്ടെന്നും മന്ത്രി ആരോപിച്ചു.
നടി മഞ്ജുവാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് മന്ത്രി സിനിമാക്കാര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. കഥ എഴുതുന്നത് മുതല്‍ സ്വന്തമായി അഭിനയിച്ച് സ്വന്തം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെ രീതിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സാഗംര കള്‍ച്ചറല്‍ ഫോറത്തിന്റെ ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ചടങ്ങില്‍ നടി മഞ്ജുവാര്യര്‍ക്ക് സാരംഗയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി പോലുള്ള നിരവധി പേരുമായി സിനിമക്കാരുടെ അടുപ്പം വലിയ വാര്‍ത്തയായിരുന്നു. പല സിനിമകളിലും ചില ക്വട്ടേഷന്‍ സംഘങ്ങളുടെ ബന്ധവും സാന്നിധ്യവും അന്ന് പോലീസിനെ ത്‌ന്നെ ഞെട്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























