കുടുംബ വഴക്കിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടിയ മകളുടേയും അമ്മയുടേയും അവസ്ഥ

കല്ലമ്പലത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയ അമ്മ മരിച്ചു. മകളുടെ നില അതീവ ഗുരുതരമാണ്. പുതുശ്ശേരിമുക്ക് കയ്പടക്കോണം കുന്നുംപുറത്ത് പരേതനായ ശ്രീധരന്റെ ഭാര്യ രമ(46) ആണു മരിച്ചത്.
ഇവരുടെ മകള്‍ രമ്യ(19)യെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണു സംഭവം. സമീപത്തെ മരണ വീട്ടില്‍ പോയി മടങ്ങി വന്ന രമ്യയോടു മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഗിരീഷ്(23) വഴക്കിടുകയായിരുന്നു.
ഇതിനെ തുടര്‍ന്നു രമ്യ വീടിന്റെ മുമ്പിലെ കിണറ്റിലേയ്ക്കു ചാടുകയായിരുന്നു. മകളെ രക്ഷിക്കാന്‍ അമ്മ കൂടെ ചാടി. ഇരുവരെയും രക്ഷിക്കാന്‍ ഗീരിഷ് കിണറ്റില്‍ ഇറങ്ങി എങ്കിലും അമ്പതടി താഴ്ചയുള്ള കിണറിന്റെ പകുതി എത്തിയപ്പോഴേയ്ക്കും ഇയാള്‍ നിലതെറ്റി കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്ധിശമനസേനയെത്തി മൂവരേയും പുറത്തെടുത്തു. ഗീരിഷിനു ഗുരുതര പരിക്കുകള്‍ സംഭവിച്ചിട്ടില്ല
https://www.facebook.com/Malayalivartha


























