എം.പി.വീരേന്ദ്രകുമാർ രാജിവച്ച എം.പി സീറ്റ് ഒഴിവിൽ നോട്ടമിട്ട സീതാറാം യച്ചൂരിക്ക് പണി കൊടുക്കാൻ തീരുമാനിച്ചുറച്ച് കേരള സി പി എം നേതൃത്വം

എം പി.വീരേന്ദ്രകുമാറിനെ കൊണ്ട് എം.പി സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് പറയിക്കാനാണ് നീക്കം. അങ്ങനെ വരികയാണെങ്കിൽ വീരനെ വേണ്ടെന്നു വയ്ക്കാൻ സി പി എം കേന്ദ്ര നേതൃത്വം കരുക്കൾ നീക്കും. പുതുവർഷ പുലരിയിൽ സി പി എമ്മിനുളളിൽ പൊട്ടിത്തെറിക്ക് അരങ്ങ് ഒരുങ്ങുകയാണ്.
വീരനെ തീരുമാനിക്കുന്നതിന് മുമ്പ് വിവാദങ്ങൾ കൊഴുക്കുന്നത് ഒരിക്കലും വീരന് ഗുണം ചെയ്യില്ല. കാരണം വീരനെ മാത്യു ടി തോമസിന്റെ പാർട്ടിയിൽ ലയിപ്പിക്കാനാണ് സി പി എം ആദ്യം തീരുമാനിച്ചത്. എന്നാൽ അതിന് വീരൻ തയ്യാറല്ല. മാത്യു ടി തോമസും മറ്റും വീരന്റെ പാർട്ടിയിൽ നിന്നും പിണങ്ങി പോയവരാണ്.
വീരന്റെ പിൽക്കാല ശത്രുവായ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസിനൊപ്പമാണ്. മാത്യം ടി തോമസിനോട് യോജിക്കാൻ വീരന് കഴിയില്ല മാത്യുവിന്റെ പാർട്ടിയിലെ അണിയാകാനും അദ്ദേഹത്തിന് കഴിയില്ല. ഇതിനിടെ മാത്യു ടി തോമസിനെ കൊണ്ട് വീരന്റെ വരവ് എതിർക്കാനും കരുക്കൾ നീങ്ങുന്നുണ്ട്. മനസുകൊണ്ട് വീരൻ വരുന്നതിനോട് മാത്യു ടി തോമസിന് താല്പര്യമില്ല.
വീരൻ പക്ഷേ പ്രതിസന്ധിയിലാണ്. യു ഡി എഫിൽ നിന്നും വിടാൻ തീരുമാനമെടുത്തു. യു ഡി എഫിൽ ഇനി തുടരേണ്ടതില്ലെന്ന തീരുമാനത്തിന് സ്വന്തം പാർട്ടിയിൽ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടിയിട്ടില്ല. എന്നാൽ ഇടതു മുന്നണി അദ്ദേഹത്തെ സ്വാഗതം ചെയ്തു. കോടിയേരിയും പിണറായിയുമാണ് അതിന് വഴിയൊരുക്കിയത്. പണ്ട് പിണറായിയോട് പിണങ്ങിയാണ് മുന്നണി വിട്ടത്. പക്ഷേ അതേ പിണറായി തന്നെ സ്വാഗതം ചെയ്തു. എം.പി സ്ഥാനം രാജിവച്ചത് അത് തിരികെ കിട്ടുമെന്ന വിശ്വാസത്തിലാണ്. അങ്ങനെ കിട്ടാതിരുന്നാൽ ബുദ്ധിമുട്ടാകും.
പിണറായിയും കേരള നേതാക്കളും യച്ചൂരിക്ക് എതിരാണ്. യച്ചൂരി വി എസിന്റെ ആളാണ്. കേരളത്തിൽ വി എസ് ഗ്രൂപ്പ് ഇല്ലെങ്കിലും വി എസ് പക്ഷ നേതാക്കൾ സജീവമാണ്. തോമസ് ഐസകിനെ പോലുള്ളവർ തനിക്കൊപ്പമില്ലെന്നും പിണറായിക്കറിയാം. കോടിയേരിയും തരം കിട്ടിയാൽ തന്നെ വഞ്ചിക്കാൻ ഇടയുണ്ടെന്ന് പിണറായി കരുതുന്നു. കോൺഗ്രസുമായുള്ള ചങ്ങാത്തത്തിന് ശ്രമിച്ച യച്ചൂരിയെ തിരഞ്ഞ് പിടിച്ച് പിണറായിയും സംഘവും ആക്രമിച്ചത് അദ്ദേഹത്തിന്റെ കാരാട്ട് വിരുദ്ധത കൊണ്ടു തന്നെയാണ്.
കേരള സി പി എമ്മിന് ഇന്നും ഇഷ്ടം കാരാട്ടിനെയും എസ് ആർ പി യെയുമാണ്. കാരാട്ടിന് ജനറൽ സെക്രട്ടറി പദത്തിൽ ഒരു ടേം കൂടി നൽകാനുള്ള ധാരണ പൊളിച്ചത് യച്ചൂരിയാണ്. പണ്ട് കാരാട്ട് കോൺഗ്രസ് ബാന്ധവത്തെ അനുകൂലിച്ച വ്യക്തിയാണ്. ഇതെല്ലാം യച്ചൂരിയോടുള്ള വിരോധത്തിന് ആക്കം കൂട്ടുന്നു വീരനെ കൊണ്ട് തന്നെ ഇക്കാര്യത്തിൽ ഓപ്പറേറ്റ് ചെയ്യിക്കാനാണ് കേരള സി പി എമ്മിന്റെ നീക്കം.
https://www.facebook.com/Malayalivartha


























