ഷൊര്‍ണൂരുകാരന്‍ രഞ്ജിത്ത് ഇപ്പോൾ ന്യൂസിലൻഡിൽ ഹീറോയാണ് , ഇത് നിശ്ചയദാർഢ്യത്തിന്റെ കഥ

ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വപ്നം കണ്ട ഷൊര്‍ണൂര്‍ കാരനു അത് സാധിക്കാനായില്ല എന്നാൽ അതിലൊന്നും അയാൾ പിന്തിരിഞ്ഞില്ല. ഏറെ വാശിയോടെ അയാൾ ഇന്ന് പറന്നെത്തിയിരിക്കുന്നത് ന്യൂസിലൻഡിന്റെ ക്രിക്കറ്റ് ടീമിലേക്കാണ്. ഷൊര്‍ണൂരുകാരന്‍ രഞ്ജിത്ത് ആണ് ആ ഹീറോ. ഇന്ത്യയിലെ രഞ്ജി ട്രോഫി പോലുള്ള ഓക്ക്ലന്‍ഡ് പ്രീമിയര്‍ ലീഗിലെ സബേബ് ന്യൂലിന്‍ എന്ന ക്രിക്കറ്റ് ടീമിലെ താറഹ്മാൻ ഇപ്പോൾ ഈ 32-കാരന്‍. ഒപ്പം, ഗോള്‍ഡ് സ്റ്റാര്‍ എന്ന അക്കാദമിയും ഇദ്ദേഹം നടത്തുന്നു.
ഷൊര്‍ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് രഞ്ജിത്ത് കരിക്കാട് ജീവിതത്തിലേക്ക് കടന്നു വന്നത്. ഓള്‍ റൗണ്ടറായിരുന്നു ഇദ്ദേഹം. കളിയിലെ മികച്ച പ്രകടനം രഞ്ജിത്തിനെ പാലക്കാട് അണ്ടര്‍-22 ടീമിലെത്തിച്ചു. പ്രകടത്തിലെ മികവ് ജില്ലാ മത്സരങ്ങളിലും തുടര്‍ന്നതോടെ കേരള സീനിയര്‍ സോണ്‍ ടീമിലും കളിക്കാനായി.
പക്ഷെ തുടർന്നുള്ള കാലങ്ങൾ രഞ്ജിത്തിന് ക്രിക്കറ്റ് ജീവിതത്തിൽ അനുകൂലമായിരുന്നില്ല. ജോലി തേടി ദുബായിലെത്തിയ ഇയാൾ ഷിപ്പിങ് കമ്ബനിയില്‍ ജോലി ചെയ്യുന്നതിനിടെ അവിടത്തെ ക്രിക്കറ്റ് ലീഗുകളില്‍ കളിയാരംഭിച്ചു. അവിടെ നിന്ന് ക്രിക്കറ്റിനോടുള്ള പ്രേമവും നിശ്ചയദാര്‍ഢ്യവും രഞ്ജിത്തിനെ ഒടുവില്‍ ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡിലെത്തിച്ചു. ന്യൂസീലന്‍ഡിലെ അംഗീകൃതപരിശീലകനായ രഞ്ജിത്ത് ഇപ്പോള്‍ ഓക്ക്ലന്‍ഡ് സ്റ്റേറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ്.
https://www.facebook.com/Malayalivartha


























