മാർ ജോർജ് ആലഞ്ചേരിക്കെതിരെ നടപടി ഉറപ്പായി; അദ്ദേഹത്തെ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പൊതുവികാരം സഭയിൽ

ദിവസവും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് നിരവധി രേഖകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഭൂമി കച്ചവടം സഭാ സമിതിയുമായി ആലോചിക്കാതെയാണെന്നതാണ് പ്രധാന ആരോപണം. മാർ ആലഞ്ചേരി എല്ലാം തന്നിഷ്ടപ്രകാരം ചെയ്തു എന്ന നിഗമനത്തിലാണ് സഭാനേത്യത്വം എത്തിച്ചേർന്നിരിക്കുന്നത്. വായ്പ എടുക്കാനും തിരിച്ചടക്കാനുമൊക്കെ അദ്ദേഹം സ്വയം തീരുമാനിച്ചു. അങ്ങനെ തീരുമാനിച്ചെന്നു മാത്രമല്ല ആരോടും ആലോചിക്കാതെ മൂന്നാറിൽ ഭൂമി വാങ്ങിക്കൂട്ടി. ഇതെല്ലാം ആലഞ്ചേരിയിലേക്ക് അഴിമതിയുടെ ചൂണ്ടുവിരലായി തിരിയുകയാണ്. എന്നാൽ ആലഞ്ചേരി അഴിമതി നടത്തിയതായി ആരും ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. വരും ദിവസങ്ങളിൽ അങ്ങനെ പറയാനാണ് സഭക്കുള്ളിലെ വിപ്ലവകാരികളുടെ തീരുമാനം.
ആലഞ്ചേരി യാതൊരു വിശദീകരണവും നൽകാത്തത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അദ്ദേഹത്തിന് ഒരു വിശദീകരണവും നൽകാനില്ല എന്നതാണ് സത്യം . തന്റെ പിഴ എന്നു മാത്രമാണ് കാര്യങ്ങളെ അദ്ദേഹം വിലയിരുത്തുന്നത്. എന്നാൽ അത്തരത്തിൽ ഒരു കൈയബദ്ധമായി ആരും ഇതിനെ കാണാൻ തയ്യാറല്ല. കൈയബദ്ധം സംഭവിക്കാൻ സാധ്യതയുള്ള ഒരാളായി ആരും ആലഞ്ചേരിയെ കാണുന്നില്ല. അങ്ങനെയുള്ള ഒരാളല്ല ആലഞ്ചേരി.
സീറോ മലബാർ സഭയിൽ ഏറ്റവും ഇരുത്തം വന്ന ബിഷപ്പാണ് ജോർജ് ആലഞ്ചേരി. അദ്ദേഹത്തിനെതിരെ സാധാരണ ഗതിയിൽ ആരും ശബ്ദിക്കാൻ ധൈര്യപ്പെടുകയില്ല. അത്രമേൽ സ്വാധീനം അദ്ദേഹത്തിന് സഭയിലുണ്ട്. അതു കൊണ്ടു തന്നെ വിരോധക്കാരും ഏറെയാണ്. ആലഞ്ചേരി പിതാവിനെതിരെ റോമിൽ നിന്നും അന്വേഷണം കൊണ്ടുവരാനാണ് എതിരാളികൾ ശ്രമിക്കുന്നത്. അവർ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സംഭവത്തിൽ പോപ്പിന് പരാതി പോയി കഴിഞ്ഞു. അന്വേഷണം ഉണ്ടാകും എന്നു തന്നെയാണ് സഭയിലെ ഒരു വിഭാഗം കരുതുന്നത്. നേരത്തെ സമാന പരാതിയിൽ പോപ്പ് രണ്ട് കമ്മീഷനുകൾ നിയമിച്ചിരുന്നു.
ഇടപാടിനെ കുറിച്ച് വൈദികർ തന്നെ രേഖകൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്ന പുതിയ സംഭവ വികാസവും സഭയിലുണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു പതിവൊന്നും സഭയിൽ ഇതുവരെയില്ല. സഭ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ടെന്ന് പറയേണ്ടിയിരിക്കുന്നു.
ആലഞ്ചേരിക്ക് അബദ്ധം പറ്റിയെന്ന് പുറത്തു പറയുമ്പോഴും ഇടപാടിൽ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് വൈദികർ സംശയിക്കുന്നു. ആലഞ്ചേരി പിതാവ് അഴിമതിക്കാരനല്ലെന്ന് പറയുന്നവർ തന്നെ രഹസ്യമായി അദ്ദേഹത്തിന് ഗുണമുണ്ടായെന്ന് അടക്കം പറയുന്നു.
https://www.facebook.com/Malayalivartha


























