സ്ത്രീകള്‍ക്കുള്ള സ്‌കീമുകള്‍ക്ക് 1267 കോടിയുടെ വിഹിതം; അവിവാഹിത അമ്മമാരുടെ സഹായം 2000 രൂപയാക്കി

ബജറ്റിലെ ഓരോ വശവും സ്ത്രീപക്ഷത്തുനിന്നും പരിശോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള സ്‌കീമുകള്‍ക്ക് 1267 കോടിയുടെ വിഹിതം. 14.6% ആയി പദ്ധതി വിഹിതം ഉയര്‍ന്നു. സ്ത്രീസുരക്ഷയ്ക്ക് 50 കോടി. സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിന് എല്ലാവരും തയ്യാറാകണം.
അതിക്രമങ്ങളെ അതിജീവിക്കുന്നതിന് പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി. നിര്‍ഭയ ഹോമുകള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി. അവിവാഹിത അമ്മമാരുടെ സഹായം 2000 രൂപയാക്കി ഉയര്‍ത്തി.
വനിതാ ഫെഡിന് മൂന്നു കോടി
500 ആധുനിക ചകിരി മില്ലുകള്‍
വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റുലുകള്‍ക്ക് 14 കോടി രുപ
എറണാകുളത്ത് ഷീ ലോഡ്ജിന് നാല് കോടി
സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.
https://www.facebook.com/Malayalivartha