കെ.എസ്.ആര്‍.ടി.സിയുടെ സമഗ്രപുനരുദ്ധാരണത്തിന് 3500 കോടിരൂപയുടെ വായ്പ നല്‍കും; പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചില്‍ നല്‍കും, 1000 കോടി സഹായം

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സമഗ്രപുനരുദ്ധാരണത്തിന് 3500 കോടിരൂപയുടെ വായ്പ നല്‍കും. ഇത് ഉപയോഗിച്ച് ഹ്രസ്വകാല വായ്പകള്‍ തിരിച്ചടയ്ക്കാനാകും. വരവ് ഇന ചെലവുകളിലെ വ്യത്യാസം നികത്താന്‍ 1000 കോടി രൂപ സഹായം നല്‍കും. ശമ്പളവും പെന്‍ഷനും സ്വയം ഏറ്റെടുക്കത്തക്കവിധത്തില്‍ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തമാക്കും. മൂന്ന് ലാഭ കേന്ദ്രങ്ങളായി കോര്‍പ്പറേഷനെ വിഭജിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ച് മാസത്തില്‍ നല്‍കും.
മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും. 2018-19 ല്‍ കെഎസ്ആര്‍ടിസിക്കായി 1000 കോടി രൂപ വകയിരുത്തി. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ലെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്നും ധനമന്ത്രി. വൈറ്റില പോലെ കോഴിക്കോട്ടു മൊബിലിറ്റി ഹബ് നടപ്പാക്കും. റോഡ് പാലം പദ്ധതികള്‍ക്കായി 1459 കോടി അനുവദിച്ചു. അപകടത്തിലായ പാലങ്ങളും കലുങ്കുകളും അ!ഞ്ചു വര്‍ഷത്തിനകം പുതുക്കിപ്പണിയും. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്‍കാന്‍ നിയമം വരും.
കെഎസ്ഡിപിക്കു അനുബന്ധമായി മിനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററിന് 80 കോടി രൂപ. കാന്‍സര്‍ മരുന്നു ഫാക്ടറിക്ക് 20 കോടി കെഎസ്ഡിപി ഈ സാമ്പത്തികവര്‍ഷം ലാഭം നേടുമെന്ന് ധനമന്ത്രി.
https://www.facebook.com/Malayalivartha