അച്ഛനെ ജീവിക്കാൻ വിടില്ല, കൊന്നു കളയും, കൈയും കാലും വെട്ടും! എനിക്ക് പേടിയാകുന്നു! പാര്‍ട്ടി മാറിയ അച്ഛനെ കൊല്ലുമെന്ന സിപിഐഎം പ്രവര്‍ത്തകരുടെ ഭീഷണി പുറംലോകത്തെ അറിയിച്ച് 16കാരിയായ മകൾ

കാഞ്ഞങ്ങാട് ബി ജെ പി യിൽ അംഗത്വമെടുത്ത അച്ഛനെ സിപിഐഎം പ്രവര്‍ത്തകർ കൊലപ്പെടുത്തുമെന്ന് 16കാരിയുടെ ഫേസ്ബുക്ക് വീഡിയോ. കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനിയാണ് അച്ഛനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ സംരക്ഷണവും നാട്ടുകാരുടെ പിന്തുണയുമാണ് 16കാരി അഭ്യര്‍ത്ഥിക്കുന്നത്. തന്റെ അച്ഛനെ രക്ഷിക്കണമെന്ന ഒറ്റകാര്യം മാത്രമാണ് പെണ്‍കുട്ടി വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.
വീട്ടില്‍ നിന്ന് അശ്വിനിക്ക് രണ്ടര കിലോമീറ്റര്‍ ദൂരം നടന്ന് ബസ് സ്റ്റോപ്പിലെത്തി വേണം സ്‌കൂളിലേക്ക് പോകാന്‍. ഇത് ഒഴിവാക്കാന്‍ സുകുമാരന്‍ മകളെ ബൈക്കിലാണ് സ്ഥിരമായി കരിന്തളത്തെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടെത്തിയ താനുമെത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ സുകുമാരനെ സംഘടിച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ തടയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.
ബിജെപിയിൽ ചേർന്ന അച്ഛനെ ജീവിക്കാൻ വിടില്ല, കൊന്നു കളയും, കൈയും കാലും വെട്ടും എന്നെല്ലാമായിരുന്നു അവരുടെ ഭീഷണി. ഇതുകേട്ട് താൻ ആകെ പതറിപ്പോയെന്നും, അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടെന്നും അശ്വനി പറയുന്നു. കൊല്ലുമെന്ന് പറഞ്ഞാൽ അവർ പറഞ്ഞതുപോലെ ചെയ്യുമെന്നാണ് പലരും പറയുന്നത്. ഏത് പോലീസിൽ പറഞ്ഞാൽ പേടിയില്ല. ഏത് സിസിടിവിയിൽ വന്നാലും പിടിക്കില്ല. ഞങ്ങൾക്ക് പേടിയില്ലെന്നാണ് അവർ പറയുന്നത്. എനിക്ക് പേടിയാകുന്നു. കഴിഞ്ഞദിവസം അവർ കരുതി ഇരിക്കുന്നുണ്ടെന്നറിഞ്ഞ് അച്ഛൻ മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് വന്നത്.
അച്ഛനെ കൊല്ലുമെന്ന ഭീഷണി നേരില്‍ കേട്ട അശ്വിനി അടുത്തദിവസം സ്‌കൂളിലെത്തി സഹപാഠികളോട് കാര്യം പറഞ്ഞു. അച്ഛനെ കൊല്ലുമെന്ന ഭീഷണി പുറംലോകത്തെത്തിക്കാന്‍ കൂട്ടുകാര്‍ അശ്വിനിയോട് നിര്‍ദ്ദേശിച്ചു. ഇതിനായി അശ്വിനി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു സോഷ്യല്‍ മീഡിയ. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ തന്നെ നാട്ടിലെ സിപിഎം പവര്‍ത്തകര്‍ പലതവണ ഭീഷണി പെടുത്തിയിരുന്നുവെന്ന് സുകുമാരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സുകുമാരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കുരീപ്പുഴയെ നായയെന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി അനുഭാവി അംബിക, ബിജെപി നേതാക്കള്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവരാണ് ഈ വീഡിയോക്ക് പ്രചരണം നല്‍കുന്നത്.
https://www.facebook.com/Malayalivartha