തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ നിർത്താതെ പരശുറാം എക്സ്പ്രസ് നിർത്തിയത് പ്ലാറ്റ്‌ഫോം ഇല്ലാത്ത ഭാഗത്ത്... അന്വേഷണവുമായി റെയില്‍വെ

തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ഇല്ലാത്ത ഭാഗത്ത് പരശുറാം എക്സ്പ്രസ് നിര്‍ത്തിയതിനെത്തുറിച്ച് റെയില്‍വെ അന്വേഷണം ആരംഭിച്ചു. ലോക്കോ പൈലറ്റിന്റെ പിഴവാണെന്നാണ് പ്രാഥമികനിഗമനം. സിഗ്‌നല്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടെങ്കില്‍ നിര്‍ത്തേണ്ട ചുമതല ലോക്കോ പൈലറ്റിനാണ്.
വ്യാഴാഴ്ച രാത്രി കൊല്ലം ഭാഗത്തുനിന്നുവന്ന പരശുറാം എക്സ്പ്രസ് പേട്ട സ്റ്റേഷനില്‍ നിര്‍ത്താതെ നീങ്ങി. പരശുറാമിന് പേട്ടയില്‍ ഒരു മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരുന്നു. സ്റ്റേഷന്‍ പിന്നിട്ട ശേഷം പ്ലാറ്റ് ഫോം ഇല്ലാത്ത ഭാഗത്ത് വണ്ടി നിര്‍ത്തി. എന്നാല്‍ രാത്രി പ്ലാറ്റ്‌ഫോമില്ലാത്ത സ്ഥലത്ത് വണ്ടി നിര്‍ത്തിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
പുതിയ റൂട്ടുകളില്‍ എത്തുന്ന ലോക്കോ പൈലറ്റുമാര്‍ക്ക് ടൈം ടേബിള്‍ പകര്‍പ്പ് നല്‍കാറുണ്ട്. ഓരോ സ്റ്റേഷനിലും നിര്‍ത്തേണ്ടതും പുറപ്പെടേണ്ടതുമായ സമയം പട്ടികയിലുണ്ടാകും. അപൂര്‍വമായി മാത്രമേ ഇത്തരം പിഴവുകള്‍ സംഭവിക്കാറുള്ളൂവെന്നാണ് റെയില്‍വേ അധികൃതരുടെ വാദം.
https://www.facebook.com/Malayalivartha


























