അഴിമതി നടത്താനും അത് മൂടിവെക്കാനുമാണ് വിജിലന്‍സിനെ നിഷ്ക്രിയമാക്കിയത്- രമേശ് ചെന്നിത്തല

അഴിമതി നടത്താനും അത് മൂടിവെക്കാനുമാണ് വിജിലന്‍സിനെ നിഷ്ക്രിയമാക്കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിജിലന്‍സിന് ഡയരക്ടറില്ലാതായിട്ട് പതിനൊന്നു മാസം കഴിഞ്ഞു. നിയമം ലംഘിച്ച് ഡി.ജി.പി ലോകിനാഥ് ബെഹ് റക്ക് അധികച്ചുമതല നല്‍കിയിരിക്കുന്നത് മന്ത്രിമാരുടേയും നേതാക്കളുടേയും കേസുകള്‍ അട്ടി മറിക്കാനാണ്. നാല്‍പതോളം കേസുകളാണ് ഇതിനകം അട്ടിമറിച്ചത്. വിജിലന്‍സിന ഇത്രത്തോളം ദുരുപയോഗം ചെയ്ത ഒരുകാലഘട്ടം കേരളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























