പതിനഞ്ചോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമണം നടത്തി

കരുനാഗപ്പള്ളി : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം. പരിക്കേറ്റ മൂന്ന് പേരെ കരുനാഗപ്പള്ളി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം കോഴിക്കാട് എസ്.വി.മാര്‍ക്കറ്റ് (ബി) ബ്രാഞ്ച് സെക്രട്ടറി അയണിവേലി കുളങ്ങര വടക്ക് ആണ്ടൂര്‍ പടീറ്റതില്‍ നാസര്‍ (57), ഭാര്യ സക്കീന (46) , ഇവരുടെ മകന്‍ സി.പി.ഐ പ്രവര്‍ത്തകനായ നൗഫല്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് പതിനഞ്ചോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകരാണന്ന് പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ഒരു ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നമാണത്രേ വീടുകയറി യുള്ള ആക്രമണത്തിന് പിന്നലെന്നാണ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൗഫല്‍ പറയുന്നത്. മര്‍ദനത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കഴുത്തിന്റെ ഭാഗത്ത് പരിക്കേറ്റു. ഭാര്യയുടെ കൈ പൊട്ടി. മകന്റെ മുഖത്തുമാണ് പരിക്ക്. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കി. സി.പി.എം നേതൃത്വം ഇടപ്പെട്ട് കേസ്സ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























