പള്ളീലച്ചന്റെ ചാറ്റിംഗ് ചീറ്റിങ്ങായി; വിദേശ യുവതിയെ ഫേസ്ബുക്കിലൂടെ വശീകരിച്ച് നാട്ടിലേയ്ക്ക് വരുത്തി പീഡിപ്പിച്ച പാലാ രൂപതയിലെ വൈദികൻ ഒളിവിൽ

വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ പാലാ രൂപതയിലെ ഒരു ഇടവക വികാരിയ്‌ക്കെതിരെ കേസ്. പാലാ രൂപതയില്‍ പെട്ട കല്ലറ പെരുംതുരുത്ത് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലാണ് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് കേസെടുത്തതോടെ ഫാ. തോമസ് ഒളിവില്‍ പോയി. വൈദികനായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചാണ് വിദേശ വനിതയെ വൈദികന്‍ കേരളത്തിലെത്തിച്ചത്. സംഭവത്തില്‍ നൈജീരിയക്കാരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍
https://www.facebook.com/Malayalivartha