കെ.കെ.രമയുടെ മനസ്സ് ചാണക കുഴിയേക്കാൾ വൃത്തികെട്ടത് ; കണ്ണൂരിൽ കൊല്ലപ്പെട്ടത് കെ. സുധാകാരന്റെ ഗുണ്ട ;വിവാദ ഫേസ്‌ബുക്ക് പോസ്റ്റുമായി ഇ.എം.എസിന്റെ മരുമകൻ സി.കെ.ഗുപ്തൻ

കണ്ണൂരിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരണവുമായി രാഷ്ട്രീയാചാര്യൻ ഇ.എം.എസിന്റെ മരുമകൻ സി.കെ.ഗുപ്തൻ രംഗത്ത് . കൊല്ലപ്പെട്ടപ്രവർത്തകൻ കെ. സുധാകാരന്റെ ഗുണ്ടയാണെന്നും സി.കെ.ഗുപ്തൻപറയുന്നു . കണ്ണൂരിലെരാഷ്ട്ട്രീയ കൊലപാതകങ്ങളിൽ പലപ്പോഴും ഇരകളാകുന്നത് സി.പി.മ്മുകാരാണ് .ഈ കൊലപാതകങ്ങൾക്കുപിന്നിൽ കോൺഗ്രസുകാരും ബി.ജെ.പിയുമാണ് സി.പി.എമ്മിനെ കൊല്ലാൻ പലപ്പോഴും കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടാണെന്നും ഗുപ്തൻപറയുന്നു .ടി പി ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചവർ തിരശീലക്കു പിന്നിലാണ് . ആർ എം പി തന്നെയാണോ ടി പി കൊലക്കേസിൽ എന്ന് അന്വേഷിക്കേണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . സ്വന്തം ഭർത്താവ് മരിച്ചാലും സി പി ഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന കെ.കെ.രമയുടെ മനസ്സ് ചാണകക്കുഴിയെക്കാൾ വൃത്തികെട്ടതാണെന്നും യൂത്ത്കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം കോൺഗ്രസ്സും ആർ എം പി യും ബി ജെ പി യും ഒക്കെച്ചേർന്നു സി പി ഐ എം നെ ഒറ്റപ്പടുത്താൻ നടത്തിയ പ്രവൃത്തിയാണെന്ന് സി.കെ.ഗുപ്തൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സി.കെ.ഗുപ്തന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂരിലെ കൊലപാതകം
കൊല്ലപ്പെട്ട ആൾ സുധാകന്റെ സ്വന്തം ആളാണ് . കൂടെ എപ്പോഴും നടക്കുന്നയാൾ . കണ്ണൂര് ഗുണ്ടായിസം നടത്തുന്ന ആളാണ് . സുധാകരൻ പറയുന്ന കാര്യം നടത്തുന്നയാൾ . കണ്ണൂര് കൊലപാതകം നടക്കുമ്പോൾ എപ്പോഴും അതിൽ വിധേയരായ ആൾ സി പി ഐ എം പ്രവർത്തകരാവും . ഇത് പി ആർ കുറുപ്പ് തുടങ്ങിയവതാണ് . സി പി ഐ എമ്മിനെ കൊല്ലാൻ കോൺഗ്രസ്സും ബി ജെ പിയും ഒറ്റക്കെട്ടാണ് . പാർട്ടിയെ തകർക്കാൻ ഇവർ ഒറ്റക്കെട്ടാണ് . ടി പി ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചവർ തിരശീലക്കു പിന്നിലാണ് . ആർ എം പി തന്നെയാണോ ടി പി കൊലക്കേസിൽ എന്ന് അന്വേഷിക്കേണ്ടത് . സ്വന്തം ഭർത്താവ് മരിച്ചാലും സി പി ഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാൾ വൃത്തികെട്ടതാണ് . ഈ കൊലപാതകം കോൺഗ്രസ്സും പ്രത്യേകിച്ചു ആർ എം പി യും ബി ജെ പി യും ഒക്കെച്ചേർന്നു സി പി ഐ എം നെ ഒറ്റപ്പടുത്താൻ നടത്തിയ പ്രവൃത്തിയാണ് . ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പാർട്ടി ശ്രമിക്കേണ്ടതാണ്
https://www.facebook.com/Malayalivartha