'ഇതുപോലെയുള്ള മാണിക്യ മലരുകളായ ന്യായീകരണ തൊഴിലാളികളാണ് സിപിഎമ്മിന്‍റെ കരുത്ത്';ഇ.എം.എസിന്റെ മരുമകൻ സി.കെ.ഗുപ്തന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയുമായി ബി.ജെ.പി. മീഡിയകോർഡിനേറ്റർ സന്ദീപ് വചസ്പതി

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തെ ന്യായികരിച്ച ഇ.എം.എസിന്റെ മരുമകൻ സി.കെ.ഗുപ്തന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയുമായി ബി.ജെ.പി. മീഡിയകോർഡിനേറ്റർ സന്ദീപ് വചസ്പതി രംഗത്ത് . കെ.കെ.രമയുടെ മനസ്സ് ചാണക കുഴിയേക്കാൾ വൃത്തികെട്ടതാണെന്നും കണ്ണൂരിൽ കൊല്ലപ്പെട്ടത് കെ. സുധാകാരന്റെ ഗുണ്ടയാണെന്നും സി.കെ.ഗുപ്തൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു . ഇവയ്‌ക്കെല്ലാം തക്കതായ മറുപടിയാണ് സന്ദീപ് വചസ്പതിതന്റെ ഫേസ്ബുക്ക് കുറിപ്പിൽ നൽകുന്നത് .ന്യായീകരണ തൊഴിലാളികളാണ് സിപിഎമ്മിന്‍റെ കരുത്തെന്ന് വചസ്പതിപറയുന്നു .സാക്ഷാൽ ഇഎംഎസിന്‍റെ മരുമകൻ, KSRTC MD, കരകൗശല വികസന കോർപ്പറേഷൻ എംഡി, ദേവസ്വംബോർഡ് പ്രസിഡന്‍റ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്നതായും സന്ദീപ് വചസ്പതി പറയുന്നു
സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇതുപോലെയുള്ള മാണിക്യ മലരുകളായ ന്യായീകരണ തൊഴിലാളികളാണ് സിപിഎമ്മിന്‍റെ കരുത്ത്. പാർട്ടി എന്ത് തെമ്മാടിത്തം കാണിച്ചാലും ന്യായീകരിച്ച് താത്വിക മുഖം നൽകാൻ ഓരോ കാലത്തും നിയോഗിക്കപ്പെട്ടവർ പാർട്ടിയിലുണ്ടായിരുന്നു. ഇഎംഎസ് മുതൽ എം എൻ വിജയൻ വരെയുള്ള ആ ധാര മുറിഞ്ഞതാണ് ഇപ്പോള്‍ പാർട്ടി ജനമധ്യത്തിൽ അവമതിപ്പ് നേരിടാൻ ഒരു കാരണം. ധിഷണാപരമായി അവരുടെ ഏഴയിലത്ത് വരില്ലെങ്കിലും ചിലർ ഇപ്പോഴും ആ തൊഴിൽ ഏറ്റെടുത്തിട്ടുണ്ട്. അതിലൊരു മാന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റോണിത്. ആള് ചില്ലറക്കാരനല്ല. സാക്ഷാൽ ഇഎംഎസിന്‍റെ മരുമകൻ, KSRTC MD, കരകൗശല വികസന കോർപ്പറേഷൻ എംഡി, ദേവസ്വംബോർഡ് പ്രസിഡന്‍റ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള മാന്യ ദേഹമാണ്.
ശുഹൈബിന്‍റെ കൊലപാതകം ന്യായീകരിച്ചത് പതിവ് പല്ലവിയുമായാണ്. കൊല്ലപ്പെട്ടവൻ ഗുണ്ടയാണ്, അതിനാൽ കൊല്ലപ്പെടാൻ അർഹനാണെന്ന സ്ഥിരം ന്യായം. അതോടൊപ്പമുള്ള അടുത്ത ന്യായീകരണമാണ് ക്ലാസിക്. ടി പി ചന്ദ്രശേഖരനെ ഭാര്യ രമയും ആർഎംപിക്കാരും ചേർന്ന് കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് ഇദ്ദേഹത്തിന്‍റെ കണ്ടെത്തൽ. സിപിഎമ്മിനെ അവഹേളിക്കാൻ ഭാര്യ ഭർത്താവിനെ കൊല്ലുമത്രേ!. ഈ ലോജിക് അനുസരിച്ച് നേട്ടമുണ്ടാക്കാൻ ഭാര്യയെ കൂട്ടിക്കൊടുക്കാനും ഇങ്ങേർക്ക് സാധിക്കുമായിരിക്കും. ഈ പുഴുത്ത മനസ്സുകാരനൊപ്പമാണല്ലോ താത്വികാചാര്യൻ മകളെ പറഞ്ഞയച്ചത്?. ഇത്തരം ന്യായീകരണ തൊഴിലാളികളെ സൃഷ്ടിക്കാൻ ഇന്ത്യയിൽ ഏതെങ്കിലും പാർട്ടിക്ക് സാധിച്ചിട്ടുണ്ടോ?. ശുഹൈബിനെ കൊന്നത് കോൺഗ്രസ് -ബിജെപി -ആർഎംപി പ്രവർത്തകരാണെന്ന് വെളിപ്പെടുത്തിയ ഗുപ്തനെ പൊലീസ് ചോദ്യം ചെയ്യണം.
K.K Rema
https://www.facebook.com/Malayalivartha