Widgets Magazine
21
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...


ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...


കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..


ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്


വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി..ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി..ബാഗ് തുറന്നപ്പോൾ..

സംസ്ഥാനത്തെ ഒരു ചികിത്സാ പദ്ധതിയും നിര്‍ത്തിവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

18 FEBRUARY 2018 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...

കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..

ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു

പ്രിയംവദ കൊലക്കേസ് പ്രതി വിനോദിനെ പഞ്ചാകുഴിയിലെ കൊലനടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു....

സംസ്ഥാനത്തെ ഒരു ചികിത്സാ പദ്ധതിയും നിര്‍ത്തിവച്ചിട്ടില്ലെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു സഹായ പദ്ധതിയും മുടങ്ങിയിട്ടുമില്ല. ഒരു പദ്ധതിയുടെ ഫണ്ടില്‍ കുറവ് വരുന്ന മുറയ്ക്ക് മറ്റൊരു പദ്ധതിയിലൂടെ രോഗിക്ക് സേവനം ലഭ്യമാക്കുന്നുണ്ട്. ഈ സഹായ പദ്ധതികളില്‍ കോടികള്‍ കുടിശികയുള്ള സമയത്താണ് സര്‍ക്കാര്‍ അധികാരത്തിലേറ്റത്. എന്നാല്‍ കുടിശികയെല്ലാം തീര്‍ത്ത് പദ്ധതി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഫെഡറല്‍ വ്യവസ്ഥിതിയില്‍ സംസ്ഥാനത്തിന്റേതായ താത്പര്യംകൂടി ഉള്‍ക്കൊണ്ട് ഫണ്ട് അനുവദിക്കണം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല പദ്ധതികളിലും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്. അംഗന്‍വാടികള്‍, ക്രഷുകള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ ഫണ്ടുകളാണ് വെട്ടിച്ചുരുക്കിയത്.

ഐ.സി.ഡി.എസിന്റെ കേന്ദ്ര വിഹിതം 2017 ഡിസംബര്‍ ഒന്നു മുതല്‍ 60:40 എന്ന ആനുപാതത്തില്‍ നിന്നും 25:75 ആക്കിയാണ് വെട്ടിക്കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ ക്രഷുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ക്രഷുകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് 60 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 571 ക്രഷുകളാണ് 2017 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ശിശുമന്ദിരങ്ങളിലെ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം അടക്കം ഉള്‍ക്കൊള്ളുന്ന സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) കേന്ദ്ര വിഹിതവും 2017 ഡിസംബര്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിക്കുന്നു. സംസ്ഥാനം വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യതയേല്‍പ്പിക്കുന്ന കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ഈ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് തുണയേകുന്ന സ്വാവലംഭന്‍ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രതിസന്ധിയിലാണ്. ഈ പദ്ധതിപ്രകാരം അടയ്‌ക്കേണ്ടിയിരുന്ന ഒരുലക്ഷം ഭിന്നശേഷിക്കാരുടെ പ്രീമിയം തുകയായ 3.57 കോടി രൂപ കേരള സര്‍ക്കാര്‍ അടച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ വിഹിതം നല്‍കാത്തത് കാരണം ഭിന്നശേഷിക്കാര്‍ക്ക് ഈ ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നേരെയുള്ള വ്യാജ പ്രചരണങ്ങളേയും മന്ത്രി വിമര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം ഒരു രോഗിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയശേഷം തിരികെ കൊണ്ടുവന്നത് വലിയൊരുദാഹരണമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...  (1 hour ago)

ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...  (1 hour ago)

സീറ്റിനടുത്തുള്ള എമര്‍ജന്‍സി വാതില്‍ വലിച്ച് തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നിലെ സത്യം...  (2 hours ago)

KANNUR ആണ്‍സുഹൃത്ത് പിണറായി പോലീസ് സ്‌റ്റേഷനില്‍  (2 hours ago)

ദുർമേദസ്സായ ഗവർണർ സ്ഥാനം നിർത്തലാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

CHENNAI AIRPORT യുവാവ് വിമാനത്താവളത്തിൽ പിടിയിൽ  (2 hours ago)

DONALD TRUMP യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തള്ളി ട്രംപ്  (3 hours ago)

പുടിന്റെ ഉത്തരത്തിൽ അടിപതറി അമേരിക്കയും  (3 hours ago)

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (4 hours ago)

പ്രിയംവദയുടെ ബാഗ് കത്തിച്ചതിന്റെ അവശിഷ്ടവും മണ്‍വെട്ടിയും കണ്ടെത്തി...  (5 hours ago)

ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദവും...  (6 hours ago)

നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി പകുതി ഭക്ഷിച്ച നിലയിൽ...അമ്മയുടെ മുന്നിൽ 4 വയസുകാരിയെ കടിച്ച് കുടഞ്ഞ് പുലി  (6 hours ago)

സംസ്ഥാനത്തെ എല്ലാ മേഖലയിലുമുള്ള കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക  (6 hours ago)

യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടല്‍  (6 hours ago)

ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി  (6 hours ago)

Malayali Vartha Recommends