Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍; പിടിയിലായവര്‍ സജീവ സിപിഐഎം പ്രവര്‍ത്തകര്‍: ഇന്ന് നിര്‍ണായക അറസ്റ്റിന് സാധ്യത

18 FEBRUARY 2018 09:26 AM IST
മലയാളി വാര്‍ത്ത

മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. സി.പി.എമ്മുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സൂചനയുണ്ടെങ്കിലും ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്ന് നിര്‍ണായക അറസ്റ്റിന് സാധ്യതയുണ്ട്.

തില്ലങ്കേരിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികള്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സി.പി.എമ്മിന്റെ സൈബര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മട്ടന്നൂരിലെ ഒരു പ്രമുഖനും സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഒരു അംഗത്തിന്റെ ബന്ധവും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി കസ്റ്റഡിയിലായി. 

പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇതില്‍ ഒരാള്‍ ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമികളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരുന്നു. എടയന്നൂര്‍, മട്ടന്നൂര്‍ പ്രദേശങ്ങളിലെ റോഡരികിലെ സിസിടിവി ക്യാമറകളില്‍ നിന്നു പ്രതികളുടെ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാനായിട്ടില്ല. കൊലപാതകം കഴിഞ്ഞു മടങ്ങവേ അക്രമികള്‍ മറ്റൊരു വാഹനത്തിലേക്കു മാറിയതായി ദൃശ്യങ്ങളിലുണ്ട്.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തു തന്നെയാണു ഷുഹൈബിന്റെ കൊലയാളികളും ഒളിവില്‍ കഴിയുന്നത് എന്ന സൂചനയെ തുടര്‍ന്നു സിപിഐഎം ശക്തികേന്ദ്രമായ മുടക്കോഴി, പെരിങ്ങാനം, മച്ചൂര്‍ മലകളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. മുന്നൂറോളം പേര്‍ അടങ്ങുന്ന പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്കു ശേഷം പേരാവൂരില്‍ കേന്ദ്രീകരിച്ച ശേഷമാണ് എസ്പി ജി.ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐമാരായ എ.വി.ജോണ്‍(മട്ടന്നൂര്‍), എ.കുട്ടിക്കൃഷ്ണന്‍(പേരാവൂര്‍) എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡിനു നീങ്ങിയത്. സായുധ സേനാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

ടിപി കേസ് പ്രതികള്‍ക്കു മുടക്കോഴിമലയില്‍ ഒളിത്താവളമൊരുക്കാന്‍ സഹായിച്ച ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിപിഐഎം പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചിലരെ ചോദ്യംചെയ്തു വരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തില്ലങ്കേരി സ്വദേശി കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിനു പിന്നില്‍ വിശദമായ ആസൂത്രണമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (1 hour ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (2 hours ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (2 hours ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (2 hours ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (2 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (3 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (4 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (4 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (5 hours ago)

Malayali Vartha Recommends