അരുംകൊലയ്ക്ക് ശേഷം ശരീരഭാഗങ്ങൾ അടർത്തിയെടുത്ത് ചുട്ടെരിച്ച നിലയിൽ തൃശ്ശൂർ കേച്ചേരിയിൽ അജ്ഞാത മൃതദേഹം...

തൃശ്ശൂർ കേച്ചേരിയിൽ ചൂണ്ടല്‍പ്പാടത്ത് പാറന്നൂരില്‍ മാരകമ്പനിക്ക് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട് ചിതറക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പാടത്ത് ആടുമേയ്ക്കാന്‍ എത്തിയ യുവതിയാണ് ശരീര ഭാഗങ്ങള്‍ കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി പരിശോധന നടത്തുകയായിരുന്നത്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ശരീര ഭാഗങ്ങള്‍ കണ്ടത്. തലയും നെഞ്ചും ചേര്‍ന്ന ഭാഗം ഒരു സ്ഥലത്തും കാലുകള്‍ മറ്റൊരു സ്ഥലത്തുമായാണ് കിടന്നിരുന്നത്. കാലുകള്‍ കിടന്നിരുന്ന ഭാഗത്ത് പുല്ലിന് തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടിച്ച സ്ഥലത്ത് നിന്ന് പത്ത് മീറ്റര്‍ അകലെയാണ് ഉടലിന്റെ ഭാഗമുണ്ടായിരുന്നത്. ശരീരത്തിലെ മാംസളമായ ഭാഗങ്ങള്‍ കത്തിക്കരിഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ പുറത്തേക്ക് തള്ളിയാണുള്ളത്. മുഖവും തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഉടല്‍ഭാഗം മലര്‍ന്നാണ് കിടന്നിരുന്നത്. കൈകാലുകളുടെ എല്ലുകളോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് ആകെ അവശേഷിക്കുന്നത്.
കാലുകളും മറ്റും പരിശോധിച്ച് സ്ത്രീയുടേതെന്ന നിഗമനത്തിൽ ആദ്യം പോലീസ് എത്തിയെങ്കിലും പിന്നീട്. എസ്പി യതീഷ്ചന്ദ്ര സ്ഥലത്തെത്തി മുഖം, മുടി, കൈകാലുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ പരിശോധിച്ച് പുരുഷന്റേതെന്ന നിഗമനത്തിലെത്തുകയായിരുന്നു. അഞ്ചടിയിലേറെ ഉയരമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളും കത്തി ഇല്ലാതായിട്ടുണ്ട്. പോലീസ് നായയെയും സംഭവ സ്ഥലത്തെത്തിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha