Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..


ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...

കൊടുത്തിട്ടും കെടാത്ത തീയായി കണ്ണൂർ മാറുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായ പ്രശസ്ത ലേഖകന്റെ ഹൃദയത്തിൽ തട്ടുന്ന ഒരനുഭവക്കുറിപ്പ്...

18 FEBRUARY 2018 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ,ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വിവരം..അതീവരഹസ്യം ചോർത്തിയതാര്..രണ്ടോ മൂന്നോ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്..

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി

അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന.... ആശങ്കയോടെ പ്രദേശവാസികൾ

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ ഇപ്പോൾ മരണത്തിന്റെ താളുകളുടെ നിറങ്ങളില്‍ അധികവും ചുവപ്പും കാവിയും ഇടകലര്‍ന്നതാണ്. വാക്ക് കൊണ്ട് സമാധാനത്തിന് ആഹ്വാനം ചെയ്യുകയും പ്രവൃത്തിയില്‍ അക്രമങ്ങൾ അരങ്ങേറുകയും ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായ പ്രശസ്ത ലേഖകന്റെ "ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍" എന്ന തലക്കെട്ടോടുകൂടിയ അനുഭവക്കുറിപ്പ് വൈറലാകുന്നു.

"ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍"

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മാഷ് ക്ലാസ് മുറിയില്‍ കുട്ടികളെുടെ മുമ്ബാകെ കൊത്തിനുറുക്കപ്പെട്ടത് 1999 ഡിസം. 1ന്. തുടര്‍ന്ന് 6 പേര്‍കൂടി ആ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. അന്നു ഞാന്‍ ദീപികയില്‍ പത്രാധിപസമിതിയംഗം. കണ്ണീരിലെ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച്‌ പഠനപരമ്ബര എഴുതാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. സംഘര്‍ഷഭരിതമായ കണ്ണീരില്‍ക്കൂടി ഒരാഴ്ചയോളം പര്യടനം നടത്തിയശേഷം 'ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍' എന്ന ലേഖന പരമ്ബര പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ കടന്നുവന്ന ചില വ്യക്തികളും സംഭവങ്ങളും.

1) കിഴക്കേ കതിരൂരില്‍ അനില്‍. ബിജെപി പ്രവര്‍ത്തകനായ അനിലും കുടുംബവും രണ്ടു വര്‍ഷമായി ഒളിവിലാണ്. അനിലിന്റെ വീട് ഇടിച്ചുനിരപ്പാക്കി അതില്‍ നട്ട ഒരു പട്ടടത്തെങ്ങ് ഓലവിടര്‍ത്തി നില്ക്കുന്നു. ബിജെപിക്കാരുടെ സഹായത്തോടെ അനിലിന്റെ രഹസ്യസങ്കേതത്തിലേക്കു യാത്ര. രാത്രി എട്ടുമണിക്ക് എന്റെയും ഫോട്ടോഗ്രാഫര്‍ എംഎം തോമസിന്റെയും കണ്ണുകള്‍ മൂടിക്കെട്ടി വാഹനങ്ങള്‍ മാറി മൂന്നു മണിക്കൂര്‍ നീണ്ട യാത്ര. കാര്‍ യാത്ര കഴിഞ്ഞപ്പോഴാണ് കണ്ണിലെ കെട്ടുമാറ്റിയത്. പിന്നീട് ദുര്‍ഘടമായ വഴിയിലൂടെ ഇരുട്ടത്ത് കുത്തനേ കയറ്റം. ഞങ്ങള്‍ ഒറ്റപ്പെട്ട വീടിന്റെ മുന്നില്‍ എത്തി. കൂടെയുള്ളവര്‍ ചില കോഡുകള്‍ ഉപയോഗിച്ച്‌ വിളിച്ചപ്പോള്‍, കതകിന്റെ പല പൂട്ടുകള്‍ എടുത്തുമാറ്റി അനില്‍ കയ്യിലൊരു മണ്ണെണ്ണ വിളക്കുമായി ഇറങ്ങിവന്നു. പിറകെ നിഴല്‍പോലെ അമ്മയും ഭാര്യയും കുഞ്ഞും. ഭയംകൊണ്ട് പച്ചക്കൂമ്ബാളപോലെ വെളുത്തുവിളറിയ അവരുടെ മുഖങ്ങള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്.

2) പുല്യോട്ട് രയരോത്ത് അനില്‍കുമാര്‍. തലശേരി സഹകരണ ആശുപത്രിയില്‍ വച്ചാണ് അനിലിനെ കാണുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയില്‍ പാര്‍ട്ടിക്കാരുടെ കാവലില്‍ കഴിയുന്ന അനിലിന്റെ അടുത്തെത്തുക എളുപ്പമായിരുന്നില്ല. ബോംബു നിര്‍മ്മാണത്തിടിയില്‍ കൈപ്പത്തി രണ്ടും തെറിച്ചുപോകുകയായിരുന്നു. തെങ്ങിനു വട്ടംപിടിച്ചോ ഡസ്കില്‍ കിടന്നിട്ട് അതിനു താഴെവച്ചോ ആണ് ബോംബിന്റെ ഫ്യൂസ് കണക്‌ട് ചെയ്യുന്നത്. പൊട്ടിത്തെറിച്ചാലും കൈകളേ പോകൂ. അങ്ങനെ കണ്ക്‌ട് ചെയ്തപ്പോള്‍ പൊട്ടിയാണ് അനിലിന്റെ കൈകള്‍ തെറിച്ചുപോയത്. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. അവിടെ അര്‍ധ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ ഒരു കൊതുക് അനിലിന്റെ മൂക്കത്തിരുന്നു. അതിനെ ഓടിക്കാന്‍പോലുമാകാതെ തനിക്കു നിശ്ചലനായി കിടക്കേണ്ടി വന്നു എന്നു പറഞ്ഞപ്പോള്‍ അനിലിന്റെ കണ്ണില്‍ നിന്നു രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നുവീണു.

3) എംവി രാഘവനെന്ന വര്‍ഗശത്രുവിനെ തോലിപ്ക്കാന്‍ കുരുതി കൊടുക്കപ്പെട്ട അഞ്ചു യുവാക്കളുടെ പാവനസ്മരണ ഉറങ്ങുന്ന കൂത്തുപറമ്ബ് രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് അധികം അകലെയല്ലാതെ ചൊക്ലി നോര്‍ത്ത് പുതുക്കുടിയില്‍ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്‍. കൂത്തുപറമ്ബ് വെടിവയ്പിനിടയില്‍ കഴുത്തിനു വെടിയേറ്റ് ശരീരമാകെ തളര്‍ന്നുപോയ പുഷ്പന്‍. കിടന്നുകിടന്നു പുഷ്പന്‍ ചെറുതായി ചെറുതായി വരുന്നു. പുഷ്പന് പിണറായി സര്‍ക്കാര്‍ പ്രതിമാസ അലവന്‍സ് അനുവദിച്ചിട്ടുണ്ട്.

4) കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ പാറാല്‍ ദാസനെ വീട്ടുമുറ്റത്താണ് ദഹിപ്പിച്ചത്. അവിടെ എല്ലാ ദിവസവും ഒരു ചെമ്ബരത്തിപ്പൂ വയ്ക്കാന്‍ മകള്‍ ഏഴുവയസുകാരി നിഷയുണ്ട്. ഷോക്കേറ്റ ഭാര്യ പുഷ്്പവല്ലി ഏറെ നാള്‍ ചികിത്സയിലായിരുന്നു. അമ്മ മാധവി അന്നു വീണതാണ്. എന്നും ഒരേ കിടപ്പാണ്.

5) കുഞ്ഞിപ്പറമ്ബ് കെ. സഹദേവന്‍. ശരീരമാസകലം വെട്ടേറ്റ ഇദ്ദേഹം നാടും വീടും ഉപേക്ഷിച്ച്‌ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ച്‌ ചികിത്സ നടത്തുന്നു.

6) ഡയമണ്ട് മുക്കില്‍ രോഹിണിയും മക്കള്‍ സൗദാമിനിയും രമയും. രോഹിണിയുടെ രണ്ട് ആണ്‍മക്കളും രണ്ടു വര്‍ഷമായി ഒളിവിലാണ്. അവര്‍ എവിടെയെന്നോ എന്നു മടങ്ങിവരുമെന്നോ ഇവര്‍ക്കറിയില്ല. പെണ്‍മക്കളുടെ വിവാഹപ്രായം കഴിഞ്ഞിട്ട് നാളേറെയായി.

ഇത്തരം ദുരന്തകഥകളുമായി ജീവിക്കുന്ന ഒരുപാട് പേരേ അന്ന് അവിടെ കണ്ടുമുട്ടി. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു കാഴചയുണ്ടായിരുന്നു. അവിടെ കൊല്ലപ്പെട്ടവരുടെ നെടുങ്കന്‍ ലിസ്റ്റ് ബോര്‍ഡുകളില്‍ എഴുതിവച്ചിരിക്കുന്നു!

കണ്ണൂരില്‍ കൊല്ലപ്പെട്ട 99 ശതമാനം പേരും വെറും സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങളാണ് അനാഥമായത്. ഭര്‍ത്താവ് മരിച്ചതതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്ന് ആട്ടിയറക്കപ്പെട്ട് തെരുവില്‍ ശരീരം വില്ക്കുന്ന അമ്മ, ക്രിമിനലുകള്‍ക്ക് വച്ചുംവിളമ്ബിയും നല്കിയശേഷം അന്തിക്കൂട്ടു കിടക്കുന്ന സ്ത്രീകള്‍. എവിടെ തിരിഞ്ഞാലും കഠോരമായ കാഴ്ചകള്‍.

നേതാക്കന്മാര്‍ ഇവിടെ കൊല്ലപ്പെടാറില്ല. അവരുടെ മക്കള്‍ കേരളത്തിനു വെളിയിലും വിദേശത്തുമൊക്കെ പഠിക്കുന്നു. ജോലി ചെയ്യുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി അറിയാതെ ഇല അനങ്ങില്ല. അവിടെ കാലുകുത്തിയാല്‍ പെട്ടെന്ന് ആളുകള്‍ ചോദ്യശരങ്ങളുമായി എത്തിയിരിക്കും. ജനാധിപത്യത്തിന്റെ തരിമ്ബുപോലും അവിടില്ല. ഈ പ്രദേശം ജനാധിപത്യ കേരളത്തിന്റെ ഭാഗമാണോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (11 minutes ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (26 minutes ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (33 minutes ago)

വിവരം ചോർത്തിയതാര്?  (4 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (4 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (4 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (5 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (5 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (6 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (6 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (7 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (7 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (7 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (7 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (7 hours ago)

Malayali Vartha Recommends