കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ ക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതികള്‍ സിപിഎം ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്...

കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതികള്‍ സിപിഎം ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരടക്കമുള്ളവരോടൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പ്രതികള്‍ സിപിഎമ്മുകാരല്ലെന്നുമുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
പ്രതികള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്ന് പറയുന്നത് വെറും സാങ്കേതിതകത്വം മാത്രമാണ്. ഇവര്‍ക്ക് പാര്‍ട്ടിയുമായും നേതാക്കന്മാരുമായും ബന്ധമുണ്ട്. കീഴടങ്ങിയ ആകാശിന്റെ മാതാപിതാക്കള്‍ സിപിഎം പ്രാദേശിക നേതാക്കളാണ്. മാത്രമല്ല ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയതിന് ശേഷം ആകാശിനും റിജിന്‍ രാജിനും ഒളിവില്‍ കഴിയാന്‍ സിപിഎം സഹായം ചെയ്തുനല്‍കി.
തിരുവനന്തപുരത്തെ സിപിഎം ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആകാശ് പ്രവര്‍ത്തിച്ചിരുന്നത്. കീഴടങ്ങാനായി ഇവരെ എത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. ഇതില്‍ ആകാശിനെ പോലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോഴാണ് കീഴടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha