മകളെ ശാരീരികമായും മാനസികമായും തട്ടി കൊണ്ട് പോയി തീവ്രവാദി നിയന്ത്രണ മേഖലകളില്‍ ലൈംഗിക അടിമയോ, മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങള്‍ക്ക് താൻ മൂക സാക്ഷി ആവില്ല; നിരീശ്വരവാദി ആയ തനിക്ക് ഹിന്ദു മതത്തിലോ, ഇസ്ലാം മതത്തിലോ വിശ്വാസം ഇല്ല! ഹാദിയയ്ക്ക് മുസ്ലിം ആയി ജീവിക്കാമെന്ന് സുപ്രീം കോടതിയിൽ സത്യവാങ് മൂലം നല്‍കി പിതാവ് അശോകന്‍

ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്നു അശോകന്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കി. നിരീശ്വരവാദി ആയ തനിക്ക് ഹിന്ദു മതത്തിലോ, ഇസ്ലാം മതത്തിലോ വിശ്വാസം ഇല്ല. ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നതിനെയോ മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെയും താന്‍ എതിര്‍ക്കില്ല. മകളെ ശാരീരികമായും മാനസികമായും തട്ടി കൊണ്ട് പോയി തീവ്രവാദി നിയന്ത്രണ മേഖലകളില്‍ ലൈംഗിക അടിമയോ, മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങള്‍ക്ക് മൂക സാക്ഷി ആകില്ലെന്നും അശോകന്‍.
ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുതിയ സത്യവാങ്മൂലത്തിലാണ് അശോകന്‍ അഖിലയ്ക്ക് (ഹാദിയ) ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ഒരു നിരീശ്വരവാദിയാണ്. എന്നാല്‍ ഭാര്യ ഹിന്ദു മത വിശ്വാസിയാണ്. ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നതിനെ ഒരിക്കല്‍ പോലും എതിര്‍ത്തിട്ടില്ല. അത് പോലെ മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെ എതിര്‍ക്കുകയും ഇല്ല. എന്നാല്‍ മകളെ ശാരീരികമായും മാനസികമായും തട്ടി കൊണ്ട് പോയി തീവ്രവാദി നിയന്ത്രണ മേഖലകളില്‍ ലൈംഗീക അടിമയോ, മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങളെ മൂക സാക്ഷിയായി നോക്കി നില്‍ക്കാന്‍ കഴിയില്ല എന്നും അശോകന്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
സമ്മര്‍ദ്ദത്തിലൂടെ മതം മാറ്റപ്പെട്ടതിനെയും മതം മാറ്റ പ്രക്രിയയില്‍ തീവ്രചിന്താഗതിക്കാരുടെ ഇടപെടലും സാന്നിധ്യവും ആണ് താന്‍ എതിര്‍ത്തത്. സാധാരണ രീതിയില്‍ സ്വന്തം ഇഷ്ടപ്രകാരം അഖില (ഹാദിയ) ഒരു വരനെ കണ്ടത്തിയിരുന്നുവെങ്കില്‍ എതിര്‍ക്കില്ലായിരുന്നു. എന്നാല്‍ തീവ്ര ചിന്താഗതിക്കാര്‍ വിശാലമായ ഗൂഢനീക്കത്തിന്റെ ഭാഗമായി വരനെ തെരെഞ്ഞെടുത്തതിനെയാണ് എതിര്‍ത്തത്. ഷെഫിന്‍ ജഹാനും ഐഎസ് റിക്രൂട്ടര്‍ ആയ മാന്‍സി ബുറാഖിയും ആയി നടത്തിയ ഫെയ്സ്ബുക്ക് സംഭാഷണം പോലും മനസ്സിലാക്കുന്നതില്‍ അഖില (ഹാദിയ) പരാജയപെട്ടു എന്നും സത്യവാങ് മൂലത്തില്‍ ഉണ്ട്. ഷെഫിന്‍ ജഹാന്റെ ഈ ഫെയ്സ്ബുക്ക് സംഭാഷണങ്ങള്‍ ഒന്നും നിഷേധിക്കാന്‍ അഖില തയ്യാറായിട്ടില്ല എന്നും അശോകന്‍ സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് തന്റെ ഭാര്യ മകളെ നോക്കിയത്. അവള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുന്നത് പോലും സഹിക്കാനാകില്ല. മകളുടെ ക്ഷേമത്തിനായാണ് എപ്പോഴും പ്രാര്‍ത്ഥിച്ചത്.അവള്‍ ഇല്ലാതെ മറ്റൊന്നും ഈ ലോകത്ത് ഇല്ല. അമ്മ വിഷം നല്‍കാന്‍ ശ്രമിച്ചു എന്ന ആരോപണം എത്രത്തോളം മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയ മായിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ്. അഖില (ഹാദിയ) തങ്ങള്‍ക്ക് ഒപ്പം താമസിച്ച ഘട്ടത്തില്‍ തനിക്കും ഭാര്യക്കും ക്ലേശകരമായ അവസ്ഥ ആയിരുന്നു.
എന്നാല്‍ അതേ കുറിച്ച് വിശദീകരിക്കുന്നില്ല. മാതാപിതാക്കള്‍ എന്ന നിലയില്‍ അനുഭവിച്ച പീഡനങ്ങളും അപമാനവും വിഴുങ്ങി കഴിയുക ആയിരുന്നു. തങ്ങളുടെ ഏക മകള്‍ എന്ന നിലയില്‍ അഖിലയുടെ (ഹാദിയ) ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നില്‍ക്കും. കോടതി ഇടപെട്ടിലായിരുന്നുവെങ്കില്‍ കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രങ്ങളിലേക്ക് പോയ നിമിഷയുടെയും സോണിയയുടെയും അപര്‍ണ്ണയുടെയും ഗതി തന്റെ മകള്‍ക്കും ഉണ്ടാകുമായിരുന്നു എന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തങ്ങളുടെ പാത പിന്തുടരുന്നില്ല എങ്കില്‍ മാതാപിതാക്കളെ വെറുക്കാന്‍ ആണ് മതമൗലിക സംഘടനകള്‍ പഠിപ്പിക്കുന്ന ആദ്യ പാഠം. തന്റെ വീട്ടില്‍ എത്തിയ ആരും അഖിലയോട് ഇസ്ലാം മതം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒരിക്കല്‍ പോലും തന്നോട് ഒപ്പം നിര്‍ബന്ധിച്ച് നിറുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അഖിലയുടെ കസ്റ്റഡി തനിക്ക് നല്‍കണം എന്നും ആവശ്യപ്പെട്ടിട്ടില്ല. ഇസ്ലാം മതം ഉപേക്ഷിക്കാനോ, ഹിന്ദു മതത്തിലേക്ക് മടങ്ങി വരാനോ അഖിലയ്ക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. തന്റെ സുഹൃത്തുക്കളോ അഭ്യുദയകാംഷികളോ വീട്ടില്‍ എത്തിയാല്‍ കാണാന്‍ അഖില വിസമ്മതിച്ചിരുന്നു.
തന്നോടും ഭാര്യയോടും ഉള്ള വിദ്വേഷം ഉപേക്ഷിക്കാന്‍ മാത്രമാണ് ഉപദേശിച്ചത്. പത്ത് മാസം മാത്രം ഒപ്പം ഉണ്ടായിരുന്ന സൈനബയെ കുറിച്ചുള്ള മതിപ്പ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അഖില വിശദീകരിക്കുന്നുണ്ട്. എന്നാല്‍ 22 വര്‍ഷം താനും ഭാര്യയും നല്‍കിയ സ്നേഹവും വാത്സല്യവും തിരിച്ചറിയാന്‍ മകള്‍ പരാജയപെട്ടു എന്നും അശോകന്‍ സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ ആയ എ രഘുനാഥ് ആണ് അശോകന്റെ സത്യവാങ് മൂലം സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തത്. സത്യവാങ്മൂലം വ്യാഴാഴ്ച സുപ്രിം കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha

























