മന്ത്രിമാർക്ക് വാഹനം വാങ്ങുന്നതിനായി ചിലവിട്ടത് കോടികളെന്ന് റിപ്പോർട്ട്. ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനാണ് ഇത്രയും തുക ചിലവിട്ടത്.

മന്ത്രിമാർക്ക് വാഹനം വാങ്ങുന്നതിനായി 6.68 കോടി രൂപയാണ് ചിലവിട്ടതെന്നു കണക്ക്. ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനാണ് ഇത്രയും തുക ചിലവിട്ടത്.
വാഹനങ്ങള്‍ വാങ്ങി കൂട്ടുന്നത് തടയുമെന്ന് മന്ത്രി തോമസ് ഐസക്ക് നേരത്തെ അറിയിച്ചിരുന്നു. വാടകയ്ക്ക് കാര്‍ വിളിച്ച് യാത്ര ചെയ്യണമെന്നും സര്‍ക്കാര്‍ അതിനുള്ള പണം നല്‍കാമെന്നുമാണ് പറഞ്ഞിരുന്നത് . ഇപ്പോൾ ആഡംബര വാഹനങ്ങൾക്ക് പുറമെ മന്ത്രിമാർക്ക് യാത്രബത്തയും നൽകുന്നുണ്ട്. കിലോമീറ്ററിന് 10 രൂപ എന്ന നിരക്കിലുള്ള യാത്രാബത്തക്കായി ലക്ഷങ്ങൾ വേറെയും ചെലവാകുന്നുണ്ട്.
ആശയങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെച്ച് ഭരണതണലിൽ സുഖിക്കാൻ തന്നെയാണ് മന്ത്രിമാരുടെ തീരുമാനം.
https://www.facebook.com/Malayalivartha

























