വിതുര ദേവിയോട് ശ്രീവിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിൽ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിയ്ക്കുന്നു!! ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്...

തിരുവനന്തപുരം വിതുരയില്‍ ദേവിയോട് ശ്രീ വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ കാളിദേവിക്ക് മനുഷ്യരക്തം കൊണ്ട് യജ്ഞം. നരബലിക്ക് പകരം നടത്തുന്ന ഈ പ്രാകൃത ആചരത്തിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിസും ഇറക്കി കഴിഞ്ഞു. ഇതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് എത്തിക്കാവുന്ന പ്രകൃത ആചാരമാണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് ഇതു നടക്കുന്നത്.
മാര്‍ച്ച് 11 മുതല്‍ 24 വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണു മനുഷ്യരക്തം കൊണ്ടു കാളിക്കു മഹഘോര കാളിയജ്ഞം നടത്തുക. ക്ഷേത്ര കമ്മറ്റി പുറത്തിറക്കിയ നോട്ടിസ് പ്രകാരം മാര്‍ച്ച് 12 ന് വൈകിട്ട് ആറരയ്ക്ക് ശേഷം ദീപാരാധന കഴിഞ്ഞായിരിക്കും രക്തം സ്വീകരിക്കുന്നത്.
തുടര്‍ന്നു യജ്ഞം നടക്കും എന്നും നോട്ടീസില്‍ പറയുന്നു. ശാസ്ത്രിയ സുരക്ഷയോടെ ഗവണ്‍മെന്റ് അംഗീകൃത വിദഗ്ധരാല്‍ ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ചു രക്തം സ്വീകരിക്കും എന്നാണു നോട്ടീസിലുള്ളത്. തയാറാകുന്ന വിശ്വാസികളില്‍ നിന്നു മാത്രമെ രക്തം സ്വീകരിക്കും എന്നാണു ക്ഷേത്ര ഭാരവാഹികളുടെ വാദം. നോട്ടീസ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ് എന്നും വിതുര പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























