ഷുഹൈബ് കൊലപാതകം സിബിഐക്ക് വിടുമെന്ന് കേരള ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇറുകിയത് സി പി എം

ഷുഹൈബ് കൊലപാതകം സിബിഐക്ക് വിടുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മലയാളി വാർത്തയാണ്. കേരള ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇറുകിയത് സി പി എം ആണ്.
ബി ജെ പിയുടെ കക്ഷത്തിൽ സി പി എം തല കൊണ്ടിട്ടു എന്നു പറയുന്നത് പോലെയായി കാര്യങ്ങൾ. സി ബി ഐ യുടെ തീരുമാനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇങ്കിതത്തിനാണ് നിശ്ചയിക്കുന്നത്. അവർ ഡൽഹി മന്ത്രാലയത്തിലിരുന്ന് പറയുന്ന കാര്യങ്ങളായിരിക്കും സിബിഐ നടപ്പിലാക്കുന്നത്. നേരത്തെ കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഷുഹൈബ് കേസിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സിബിഐ ഉടൻ തന്നെ കേസ് ഏറ്റെടുക്കും.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആകാമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തെത്തുടർന്ന് ഉന്നത ബി ജെ പി നേതാക്കൾ കേന്ദ്ര സർക്കാരുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നത് വാർത്തയായിരുന്നു.
പിടിയിലായ പ്രതികൾക്ക് മുഖ്യമന്ത്രിയും പി.ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന വസ്തുത ഹൈക്കോടതി പറയാതെ പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി ചൂണ്ടികാണിച്ച ഗൂഢാലോചന ഇതാണ്. യഥാർത്ഥത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ആരോപണമാണ്.
ഷുഹൈബിന്റെ കൊലപാതകികൾക്ക് ഉന്നത ഭരന്ന നേതൃത്വവുമായി ബന്ധമുണ്ടെന്ന ആക്ഷേപം തീർത്തും സ്വാഭാവികമല്ല. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു ആരോപണം ഉണ്ടായിരിക്കുന്നത്.
ഷുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന നിലപാടാണ് കോൺഗ്രസിനെ പോലെ ബി ജെ പി ക്കുള്ളത്. ഇതിനു വേണ്ടി കുമ്മനം നിരാഹാരം കിടന്നു. കൊലപാതകത്തിന്റെ ചിത്രം ഉയർത്തി കാണിച്ച് കോടതി പ്രതികരിച്ചത് അഭിഭാഷകരെയെല്ലാം അത്ഭുതപ്പെടുത്തി. ഇത്തരത്തിൽ കോടതി വൈകാരികമായി പ്രതികരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കോടതിക്ക് പോലും സഹിക്കാൻ കഴിയുന്നതിനപ്പുറമാണ് സംഭവ വികാസങ്ങളെന്ന് തെളിഞ്ഞു. അന്നു തന്നെ സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കോടതി പരാമർശത്തോടെ സി പി എമ്മിന് തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ അവർ അക്കാര്യം സമ്മതിക്കില്ല. റ്റി.പി.കേസിൽ സംഭവിച്ചതു പോലെ പ്രതികൾ പാർട്ടിക്കാരല്ലെന്ന് പറയും. അതു തന്നെയായിരിക്കും ഇതിലും സംഭവിക്കാൻ പോകുന്നത്.
മാധ്യമങ്ങളും കോടതിയും ഉള്ളതുകൊണ്ട് നന്മ വറ്റാത്ത ഒരു ജനസമൂഹം ബാക്കിയുണ്ടെന്ന് മനസിലാക്കാം. മാധ്യമങ്ങൾ നൽകുന്ന കർശനമായ താക്കീത് സി പി എമ്മിന് വലിയ പ്രഹരമായി മാറുന്നുണ്ട്. സി പി എം നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.
ചുരുക്കത്തിൽ സി ബി ഐ നന്നായി അന്വേഷിക്കുക മാണെങ്കിൽ പി.ജയരാജനും സംഘവും അകത്താകാനാണ് സാധ്യത. അതിനുള്ള ചരടുവലികളാണ് കുമ്മനം നടത്തുന്നത്. ഏതായാലും ബി ജെ പിയുടെ കക്ഷത്തിൽ സി പി എം തല വച്ചു എന്നു പറഞ്ഞാൽ മതി.
https://www.facebook.com/Malayalivartha


























