പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നു: പ്രധാനമന്ത്രി

പെണ്‍കുട്ടികള്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാദിനത്തോട് അനുബന്ധിച്ച് ജയ്പൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ രാജ്യത്തിനോ കുടുംബത്തിനോ ഭാരമല്ല. എത്രയോ മേഖലകളിലാണ് അവര്‍ നമ്മുടെ അഭിമാനമായി വളര്‍ന്നിരിക്കുന്നത്. നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ലിംഗ വേര്‍തിരിവുകള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. രാജ്യത്തുള്ളവരെല്ലാം തുല്യരാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണം.
ലോകവനിതാ ദിനത്തോട് അനുബന്ധിച്ച് അവള്‍ എന്നെ പ്രചോദിപ്പിക്കുന്നു എന്ന ഹാഷ്ടാഗോടെ പ്രധാനമന്ത്രി ട്വിറ്ററില്‍ ക്യാമ്പയിന്‍ തുടങ്ങി. പ്രതിഭാധനരായ നിരവധി വനിതകള്‍ കരുത്തുറ്റ ജീവിതത്തിലൂടെ ലോകചരിത്രത്തില്‍ അര്‍ഹമായ ഇടം നേടിയിട്ടുണ്ട്. എത്രയോ തലമുറകളായി നമ്മെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുണ്ട്. ഓരോ പുരുഷനും തങ്ങളെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് അവള്‍ എന്നെ പ്രചോദിപ്പിക്കുന്ന എന്ന ഹാഷ്ടാഗോടെ എഴുതാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























