മെട്രോമാന്‍ ഇ. ശ്രീധരനെ അപമാനിച്ച മുഖ്യമന്ത്രി കേരളത്തോട് മാപ്പ് പറയണമെന്ന് കെ.വി തോമസ്

മെട്രോമാന്‍ ഇ. ശ്രീധരനെ അപമാനിച്ച മുഖ്യമന്ത്രി കേരളത്തോട് മാപ്പ് പറയണമെന്ന് കെ.വി തോമസ് എം.പി. കൊച്ചി മെട്രോയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കുന്നുവെന്നാരോപിച്ച് സമരം നടത്തിയ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.വി തോമസ് എം.പി വ്യക്തമാക്കി.
ലൈറ്റ് മെട്രോയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് ഈ ശ്രീധരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ സമയം ചോദിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഡി.എം.ആര്‍.സിയെ മാറ്റി മറ്റ് ഏതെങ്കിലും ഏജന്‍സികളെ പദ്ധതി ഏല്‍പ്പിക്കുന്നതിനെപ്പറ്റി കഴിഞ്ഞ ഡിസംബറില്‍ കെ.എം.ആര്‍.എല്‍ യോഗത്തില്‍ ആലോചനകള്‍ നടന്നതായി അറിഞ്ഞു. ഉദ്ദ്യോഗസ്ഥരാണോ മന്ത്രിമാരാണോ ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തിയതെന്ന് അറിയില്ല. അതോടെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























