സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ വാദം തളളി സര്‍ക്കാര്‍ ; ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളും രേഖകളും ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയിൽ

സോളാര്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം തളളി സര്‍ക്കാര്‍. സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളും രേഖകളും ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കമീഷന്‍ നിയമനം നിയമപരമല്ല എന്നും സരിതിയുടെ കത്തിനെ മാത്രം അഠിസ്ഥാനമാക്കിയാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത് എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം.
മന്ത്രിസഭയില്‍ അഭിപ്രായ രൂപീകരണം ഇല്ലാത്തത് കൊണ്ട് മാത്രം കമ്മീഷനെ തളളി പറയാന്‍ ആവില്ല. സോളാര്‍ കമീഷന്‍റെ നിയമനം സാധുവാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹരജിയില്‍ നാളെയും സര്‍ക്കാരിന്‍റെ വാദം തുടരും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വാദം ഇന്ന് പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha

























