Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീപ്പയ്ക്കുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞു; വഴിത്തിരിവായത് കാലിലെ സ്ക്രൂ;മൃതദേഹം തൃപ്പുണിത്തുറ സ്വദേശിനിയുടേത്

08 MARCH 2018 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃപ്പുണിത്തുറ കുമ്പളം കായലിനോട് ചേര്‍ന്ന് കഴിഞ്ഞ ജനുവരി 7ന് പ്ലാസ്റ്റിക്ക് വീപ്പയില്‍ കൊല ചെയ്യപ്പെട്ട് കോണ്‍ക്രിറ്റ് ചെയ്ത നിലയില്‍ കണ്ടത് തൃപ്പുണിത്തുറ സ്വദേശിനി ശകുന്തളയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.

തലകീഴായി കാലുകള്‍ പുറകിലേക്ക് കെട്ടി, കൈകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന അസ്ഥികൂടത്തെ കുറിച്ചുള്ള അന്വേഷണമാണ് ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ കെ.എസ് ശകുന്തള (54) ആണെന്ന് ഉറപ്പായത്. മകള്‍ അശ്വതിയുടെ ഡി.എന്‍.എ ഫലം കിട്ടിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

ഉദയംപേരൂര്‍ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളര്‍ത്ത് മകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഈ ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് മകനും മകളുമൊത്ത് വാടക വീടുകളില്‍ മാറി മാറി താമസിച്ചു വന്നിരുന്നു. മകന്‍ പ്രമോദ് ബൈക്ക് അപകടത്തില്‍പ്പെട്ട് കിടപ്പിലായതിനു ശേഷം ആത്മഹത്യ ചെയ്തു. ഇതിനിടെ മകളുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു ശകുന്തളയുടെ താമസം. മകന്റെയും ശകുന്തളയുടെയും അപകടത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഇന്‍ഷുറന്‍സ് തുക ശകുന്തളയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ, പെരുമ്ബാവൂരിലെ 3 സെന്റ് സ്ഥലം 2013ല്‍ വിറ്റ പണവും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. പണത്തെ ചൊല്ലിയുണ്ടായ കൊലപാതകമാകാം ഇതെന്നാണ് പൊലീസിന്റെ അനുമാനം. വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ശകുന്തളയുടെയും മകള്‍ അശ്വതിയുടെയും സുഹൃത്തായിരുന്ന എരൂര്‍ സ്വദേശിയുടെ മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നു. ഒന്നര വര്‍ഷം മുന്‍പ് കെ.എസ് ശകുന്തള ഇയാളുടെ കാറില്‍ കയറി പോയിട്ടുണ്ടെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയതായി അറിയുന്നു. ശകുന്തളയുടെ കൊലപാതകികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

ജനുവരി ഏഴിന് കുമ്പളം കായലിനോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്ബില്‍ വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും മാത്രമേ അവശേഷിച്ചിരുന്നുള്ളു. കണങ്കാലിലെ അസ്ഥിയില്‍ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച പിരിയാണിയുടെ ബാച്ച്‌ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് കെ.എസ് ശകുന്തളയിലേക്ക് എത്തിച്ചേര്‍ന്നത്. 2 വര്‍ഷം മുന്‍പ് സ്കൂട്ടര്‍ അപകടത്തില്‍ ശകുന്തളയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ വിജയകുമാരമേനോന്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സമാനമായ സ്ക്രൂ ഇവരില്‍ ഘടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (25 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

Malayali Vartha Recommends