നടന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയുടെ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 43,16,800 രൂപ

കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ലംബോഗിനി നടന്‍ പൃഥ്വിരാജിന്റേതാണ്. ഈ അത്യാഡംബര സൂപ്പർകാർ എറണാകുളം ആര്‍.ടി.ഒ. ഓഫീസിലാണ് രജിസ്റ്റർ ചെയ്തത്. ആദ്യമായല്ല കേരളത്തിൽ ലംബോഗിനി ഉപയോഗിക്കുന്നത്. എന്നാൽ അവയെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്.
പൃഥ്വിരാജിന്റെ കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനിയുടെ നികുതിയിനത്തില്‍നിന്നും സര്‍ക്കാരിന് ലഭിച്ചത് 43,16,800 രൂപയാണ്. 2.13 കോടി രൂപ വിലമതിക്കുന്ന കാറിന് കൃത്യമായ നികുതിയാണു പൃഥ്വിരാജ് അടച്ചിരിക്കുന്നത്. ഇഷ്ടനമ്പര്‍ കിട്ടുന്നതിനും വാഹനനികുതിയടച്ച് പൃഥ്വിരാജ് താരങ്ങള്‍ക്കു മുഴുവന്‍ മാതൃകയായിരിക്കുകയാണ്. കാറിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പരസ്യ ലേലത്തില്‍ പങ്കെടുത്ത് ആറ് ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടച്ചതും വാര്‍ത്തയായിരുന്നു. കെ.എല്‍.7 സി.എന്‍ 1 എന്ന നമ്പരിനായി ഒട്ടേറെ പേര്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും 6 ലക്ഷം മുടക്കി നടന്‍ തന്നെ ഇഷ്ടനമ്ബര്‍ സ്വന്തമാക്കി. ലംബോഗിനിയുടെ ബംഗ്ലരുവിലെ ഷോറൂമില്‍ നിന്നാണ് പ്രിഥ്വി കാര്‍ സ്വന്തമാക്കിയത്.
തിരുവല്ലയില്‍ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തായതിനാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി പൃഥ്വിരാജിന് എത്താന്‍ കഴിഞ്ഞില്ല. പകരം ഭാര്യാപിതാവ് വിജയ് മേനോനാണു എത്തിയത്. കാറിനൊപ്പം സെല്‍ഫിയെടുക്കാന്‍ വാഹന പ്രേമികള്‍ക്കൊപ്പം മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും രംഗത്തെത്തി. ആര്‍.ടി.ഒ. റജി പി. വര്‍ഗീസ് കാറിന്റെ മുന്‍ സീറ്റില്‍ കയറി സീറ്റ് ബല്‍റ്റും ധരിച്ചിരിക്കുന്ന ചിത്രം സഹപ്രവര്‍ത്തകര്‍ പകര്‍ത്തുകയും ചെയ്തു. കര്‍ണാടകയില്‍നിന്നുള്ള താല്‍ക്കാലിക രജിസ്ട്രേഷന്‍ നമ്പരില്‍ പൃഥ്വിയുടെ സുഹൃത്താണ് കാര്‍ ഡ്രൈവ് ചെയ്ത് കൊച്ചിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha

























