ശിവസുന്ദര്‍ ഇനി ഓര്‍മ്മ... ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു, എരണ്ടക്കെട്ട് ബാധിച്ച് ചികിത്സയിലായിരുന്നു

പൂരപറമ്പുകളിലെ നിറ സാന്നിധ്യമായിരുന്ന ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. പുലര്‍ച്ചെ 3.30നായിരുന്നു ആന ചരിഞ്ഞത്. ദിവസങ്ങളായി എരണ്ടക്കെട്ട് ബാധിച്ച് ചികിത്സയിലായിരുന്നു ശിവസുന്ദര്‍.
പതിനഞ്ചു വര്‍ഷമായി ത്രിശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടബേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു 2003ലാണ് ശിവസുന്ദറിനെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്.
പൂക്കോടന്‍ ശിവന്‍ എന്നായിരുന്നു ഈ ആനയുടെ മുന്‍ പേര്. 2003 ഫെബ്രുവരി 15 നാണ് ഈ ആനയെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേന്തുന്നത് ശിവസുന്ദറാണ്.
ഇത് കൂടാതെ ആറാട്ടുപുഴ പൂരം, നെന്മാറ വല്ലങ്ങി വേല, ഉത്രാളിക്കാവ് പൂരം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവംധ9പ തുടങ്ങി മറ്റ് പല പ്രസിദ്ധ പൂരങ്ങള്‍ക്കും ശിവസുന്ദര്‍ തിടംമ്പേറ്റാറുണ്ട്.
കേരളത്തിലെ സഹ്യവനങ്ങളില്‍നിന്നും പിടിച്ച് സര്‍ക്കാര്‍ ലേലത്തില്‍ വെച്ച ആനയാണ് ഇത്. 2007 ഫെബ്രുവരി ആറിന് കോട്ടയം പൊന്‍കുന്നത്തിനടുത്ത ഇളങ്ങുളം ഗജരാജസംഗമത്തില്‍ ശിവസുന്ദറിന് കളഭകേസരിപട്ടം ലഭിച്ചു.
2008 ഫെബ്രുവരി 19ന് പട്ടത്താനം സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് മാതംഗകേസരി പട്ടം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇതിനകം ശിവനെ തേടി എത്തിയിട്ടുണ്ട്. അഴകിന്റെ തമ്പുരാന്‍ എന്നപേരില്‍ ഈ ആനയുടെ ജീവചരിത്രവും മറ്റും അടങ്ങുന്ന ഒരു ഡോക്യുഫിക്ഷന്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha