ടിപി ചന്ദ്രശേഖരൻ സിപിഎമ്മിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്നുവെന്ന് കോടിയേരി; ടി.പിയെ അനുകൂലിച്ച് സംസാരിച്ച് സിപിഎമ്മിലേക്ക് ആളെ ചേർക്കാം എന്ന തന്ത്രമാണ് സിപിഎമ്മിന്റെതെന്ന് രമ

കോഴിക്കോട് വടകരയിൽ സംഘടിപ്പിച്ച സിപിഎം രാഷ്ട്രീയ വിശദീകരണയോഗത്തിൽ ടിപി ചന്ദ്രശേഖരൻ സിപിഎമ്മിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വഴിയിൽ നിന്ന് വ്യതിചലിച്ചു എന്നാരോപിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആർ.എം.പിക്കെതിരെ ആഞ്ഞടിച്ചതെന്നും ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ആർ.എം.പി നേതൃത്വം യു.ഡി.എഫിന്റെ കൂടാരത്തിൽ ചേരാൻ ശ്രമിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കോടിയേരിയുടെ ഈ പരാമർശത്തിന് പ്രതികരണവുമായി ആർ.എം.പി നേതാവ് കെ.കെ രമ രംഗത്തെത്തിയിരുന്നു. ടി.പിയെ അനുകൂലിച്ച് സംസാരിച്ച് സിപിഎമ്മിലേക്ക് ആളെ ചേർക്കാം എന്ന തന്ത്രമാണ് സിപിഎമ്മിന്റെതെന്ന് രമ പറഞ്ഞു.
https://www.facebook.com/Malayalivartha