കന്യാകുമാരിക്ക് തെക്ക് ന്യുനമര്‍ദ്ദം; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കന്യാകുമാരിക്ക് തെക്ക് ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുന്നതിനാൽ തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഘല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങളിൽ ന്യുനമര്‍ദ്ദ പാത്തിയുടെ നേരിട്ടുള്ള സ്വാധീനമുണ്ട്. അതിനാൽ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്ക ഉള്‍കടല്‍, ലക്ഷദ്വീപ് ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഘലയില്‍ മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ പറഞ്ഞതനുസരിച്ച് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും മുന്നറിയിപ്പ് നടപടി എടുക്കാൻ കലക്ടർമാർക്കും തീര സംരക്ഷണ സേനക്കും നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha