ഉദയകുമാറിനെ മൃഗീയമായി ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്ന റിട്ട.സബ് ഇന്‍സ്‌പെക്ടര്‍ സോമന്‍ മരിച്ചു

2005 സെപ്റ്റംബര്‍ 27ന് നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ഉദയകുമാർ ഉരുട്ടികൊലക്കേസ്. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നടന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായിരുന്ന റിട്ട .സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. കിളിമാനൂര്‍ തൊട്ടിവിള ഇടവിള പുത്തന്‍ വീട്ടില്‍ കെ.സോമന്‍ (56)ആണ് മരിച്ചത്.
2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ ഉദയകുമാറിനെ മൃഗീയമായി ഉരുട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ മൂന്നാം പ്രതിയായിരുന്നു സോമന്‍. ഉദയകുമാറിനെയും കൂടെ ഉണ്ടായിരുന്ന സുരേഷിനെയും സംഭവ ദിവസം രണ്ടേകാലോടെയാണു ശ്രീകണ്‌ഠേശ്വരം പാര്‍ക്കിനു സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.
2007ല്‍ തിരുവനന്തപുരം അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും മുഖ്യസാക്ഷി സുരേഷ്‌കുമാര്‍ നാടകീയമായി കൂറുമാറി. വിചാരണ അട്ടിമറിക്കപ്പെട്ടു. സാക്ഷികളായ ഭൂരിഭാഗം പൊലീസുകാരും കൂറുമാറി. ഇതോടെ ഉദയകുമാറിന്റ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അനുകൂല ഉത്തരവ് നേടി.സി.ബി.ഐ കോടതിയില്‍ കേസ് നടക്കുകയാണ്. അടുത്തിടെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത് .ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എസ് .ഐ ആയി വിരമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha