Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരീക്ഷയിൽ പരാജയപ്പെട്ട അദ്ധ്യാപിക മാനസിക സംഘർഷം സഹിക്കാനാകാതെ ജീവനൊടുക്കി; പരീക്ഷാ നടത്തിപ്പുക്കാര്‍ക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത മാനസിക സംഘർഷം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി അധ്യാപക സംഘാടനകൾ

11 MARCH 2018 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

കെ.ടെറ്റ് പരീക്ഷയില്‍ ഒരു മാര്‍ക്കിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക ജീവനൊടുക്കി. കൊളവല്ലൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക ശ്രീതു രാജ്( 23) ആണ് മരിച്ചത്. കെ-ടെറ്റ് പരീക്ഷാഫലം അറിഞ്ഞതുമുതല്‍ മനോവിഷമത്തിലായിരുന്ന ശ്രീതു. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് ശ്രീതു കൊളവല്ലൂര്‍ എല്‍.പി.സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നത്.കെ-ടെറ്റ് പാസാകാത്തതിനെ തുടര്‍ന്ന് നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അധ്യാപദമ്പതികളായ പാനൂരിലെ ടി.പി. രാജന്റെയും ഗീതയുടെയും മകളാണ്. സഹോദരന്‍. ശ്രീരാഗ്.

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ശ്രീതുവിന് കെ-ടെറ്റ് കടമ്പ കടക്കാന്‍ 82 മാര്‍ക്കാണ് വേണ്ടത്. 81 മാര്‍ക്ക് ലഭിച്ച ശ്രീതുവിന്റെ ജീവനെടുത്തത് വെറും ഒരു മാര്‍ക്കാണ്. സംഭവത്തെ തുടര്‍ന്ന് അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏത് പരീക്ഷയും ജയിക്കാന്‍ 40 ശതമാനം മാര്‍ക്ക് മതിയെന്നിരിക്കെ നെറ്റ്, കെ-ടെറ്റ്, സെറ്റ് പരീക്ഷകള്‍ക്ക് 60 ശതമാനമാണ് വിജയിക്കാന്‍ വേണ്ടത്. ഇതു പരീക്ഷാ നടത്തിപ്പുക്കാര്‍ക്ക് സാമ്പത്തികലാഭമുണ്ടാക്കാനാണ് ഈ നിബന്ധനയെന്ന് കെ.പി.എസ്.ടി.എ. നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവരെ വീണ്ടും ടെസ്റ്റുകള്‍ക്ക് വിധേയരാക്കുന്നത് അനൗചിത്യമാണെന്നാണ് മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം. അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് പരീക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത മാനസീക സംഘര്‍ഷമുണ്ടാക്കുന്നുണ്ട്. കെ-ടെറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് വിജയിക്കാനുള്ള അവസരമൊരുക്കണമെന്ന് കെ.പി.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

നിലവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും കെ-ടെറ്റ് പരീക്ഷ പാസാകാനുള്ള അവസാന കാലാവധി 2019 മാര്‍ച്ച് 31 ആണ്. അധ്യാപകര്‍ക്കും ക്ലർക്ക് , ടൈപ്പിസ്റ്റ്, അറ്റന്റര്‍, ഓഫീസ് അസിസ്റ്റന്‍ഡ് എന്നിവര്‍ക്കും കെടെറ്റ് പാസാകുന്നതിന് നേരത്തേ 2018 മാര്‍ച്ച് 31 വരെയാണ് അനുവദിച്ചിരുന്നത്. 2017-18 വര്‍ഷത്തില്‍ നിയമിതരായവര്‍ക്കും യോഗ്യത നേടേണ്ടതിനാല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends