ശമ്പളം, യാത്ര ബത്ത ഇനത്തിൽ രണ്ടു കോടിയിലധികം ചിലവഴിച്ച ഭരണ പരിഷ്‌കാര കമ്മീഷൻ വെറും നോക്കുകുത്തി

മുൻ മുഖ്യ മന്ത്രി അച്ചുതാനന്ദനെ കസേര ഒരുക്കാൻ സർക്കാർ രൂപീകരിച്ചതാണ് ഭരണ പരിഷ്‌കാര കമ്മീഷൻ. ശമ്പളം, യാത്ര ബത്ത ഇനങ്ങളിലായി ജനുവരി വരെ കമ്മീഷന് വേണ്ടി ചെലവാക്കിയത് രണ്ട് കോടി മൂന്ന് ലക്ഷത്തിലധികം രൂപയാണ്. എന്നാൽ ഭരണം പരിഷ്കരിക്കാൻ കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ ഒന്നും ഇതുവരെ സർക്കാർ പരിഗണിച്ചിട്ടു പോലുമില്ല. അപ്പോൾ പിന്നെ എന്തിന് വേണ്ടി കോടികൾ ചിലവാക്കി ഈ കമ്മീഷൻ.
പിണറായി വിജയൻ മുഖ്യ മന്ത്രി ആയപ്പോൾ മുൻ മുഖ്യ മന്ത്രി അച്ചുതാനന്ദന് എന്ത് പദവി നൽകും എന്ന ആലോചനയിൽ വി.എസിനെ അനുനയിപ്പിക്കാൻ സി.പി.എം കണ്ടു പിടിച്ച വഴിയാണ് ഭരണ പരിഷ്‌കാര കമ്മീഷൻ. കമ്മീഷന്റെ അധ്യക്ഷൻ പദവി നൽകിയത് വി.എസിനും. കൂടാതെ മൂന്നംഗങ്ങളും. അധ്യക്ഷന്റെ പേഴ്സണൽ സ്റ്റാഫിൽ പതിനൊന്ന് പേർ. മൊത്തം 27 ജീവനക്കാർ. വി.എസിന് ഇതുവരെ ശമ്പളം നല്കിയതാകട്ടെ 9,02,494 രൂപ. മെഡിക്കൽ റീബേസ്മെന്റ് 1,40,729 രൂപ. യാത്ര ബത്ത 1,11,066. വിമാനയാത്രയ്ക്ക് 1,40,201 രൂപയും. കമ്മീഷനിലെ പാർട്ട് ടൈം അംഗമായ നീലാദരന് ഓണറേറിയം 3,57,500. യാത്ര ബത്ത 37,953. വിമാനയാത്ര 10,3211. ഇതെല്ലം ചേർത്ത് ഇതുവരെ നൽകിയത് 4,98,664 രൂപ.
മെമ്പർ സെക്രറട്ടറി വിമാനയാത്രയ്ക്ക് നൽകിയത് 29,779 രൂപയും നൽകി. ജീവനക്കാർക്ക് ശമ്പളത്തിനും അലവൻസിനുമായി ജനുവരി വരെ ചെലവായത് 1,62,90,551രൂപ. കമ്മീഷന്റെ മറ്റ് പ്രവർത്തനങ്ങൾക്കായി 21,90,338 രൂപയും.
സൗകര്യ കുറവ് എന്നുള്ള പരാതി ഉള്ളതിനാൽ ഐ .എം .ജിയിലെ ഓഫിസ് പുതുക്കാനുള്ള ചിലവ് വേറെയും. ഇങ്ങനെ കോടികൾ ചിലവാക്കുമ്പോൾ കമ്മീഷന്റെ വാക്കുകൾക്ക് സർക്കാർ വില കല്പിക്കുന്നുണ്ടോ?വിജിലൻസ് നവീകരണ ശുപാർശയാണ് ഭരണ പരിഷ്‌കാര കമ്മീഷൻ സർക്കാരിന് നൽകിയത്. പക്ഷെ ഒരു നടപടിയും ഉണ്ടാകാത്തതിൽ കമ്മീഷൻ തന്നെ ഉത്കണ്ഠ രേഖപ്പെടുത്തേണ്ടി വന്നു. ഭരണ പരിഷ്‌കാര കമ്മീഷൻ നിർദ്ദേശങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ പിന്നെ കോടികൾ ചിലവഴിച്ച് എന്തിന് വേണ്ടി ഇങ്ങെനയൊരു കമ്മീഷൻ.
https://www.facebook.com/Malayalivartha



























