പിതാവിനെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായി കൊച്ചി തെരുവില്‍ വിശ്വാസികള്‍

സീറോ മലലബാര്‍ സഭയുടെ ഭൂമി വിവാദത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയെ മനപ്പൂര്‍വ്വം ക്രൂശിക്കുകയാണെന്നാരോപിച്ച് ഒരു കൂട്ടം വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം മറൈന്‍ ഡ്രൈവിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്.
സോഷ്യല്‍ മീഡിയ ആഹ്വാനം വഴിയാണ് വിശ്വാസികള്‍ ഒത്തു കൂടിയത്. കര്‍ദ്ദിനാളിനെ മനപ്പൂര്‍വ്വം ക്രൂശിക്കുകയാണെന്നും ഭുമിയിടപാട് സംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഒത്തുകൂടിയവര്‍ ആരോപിക്കുന്നു.വിമത വൈദികരെ നയിക്കുന്ന സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മറ്റുള്ളവര്‍ക്കുമെതിരെ മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായാണ് വിശ്വാസികള്‍ തെരുവിലിറങ്ങത്. ഞങ്ങള്‍ വലിയ ഇടയനൊപ്പം എന്നെഴുതി പോസ്റ്ററിന് പിന്നില്‍ വിശ്വാസികള്‍ അണിനിരന്നു.
മുണ്ടാടന്റെ ഗുണ്ടാ സംഘത്തെ സഭയില്‍ നിന്നും പുറത്താക്കുക.. വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ.. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്. കര്‍ദിനാളിനെ പിന്തുണച്ചു കൊണ്ട് വിശ്വാസികളും രംഗത്തെത്തി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് ബിഷപ്പ് ഹൗസില്‍ സമാപിച്ചു. നിരവധി വിശ്വാസികള്‍ സംസാരിച്ചു. മാര്‍ ആലഞ്ചേരിയെ പുറത്താക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് പറഞ്ഞാണ് വിശ്വാസികള്‍ പ്രസംഗിച്ചത്. ജോര്‍ജ്ജ് ആലഞ്ചേരിയെ കള്ളക്കേസില്‍ കുടുക്കുകായാണ്. ഭൂമി ഇടപാടില്‍ നഷ്ടമുണ്ടായില്ല. എടയന്ത്രത്തിന്റെ കുതന്ത്രങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചതും മോശമായ നടപടി ആയെന്നും വിശ്വാസികള്‍ വിമര്‍ശിച്ചു.
ഭൂമി ഇടപാടില്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് ഇല്ലാത്ത പ്രശ്നങ്ങള്‍ പെരുപ്പിച്ചു കാണിച്ചതെന്നും പ്രതിഷേധ മാര്‍ച്ചില്‍ പ്രസംഗിച്ചവര്‍ ആരോപിച്ചു. ഇപ്പോഴത്തെ പ്രശ്നനങ്ങളുടെ പേരില്‍ പിതാവിനെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും വിശ്വാസികള്‍ പറഞ്ഞു. അതേ സമയം കര്‍ദിനാളിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ AG യുടെ നിയമോപദേശം നാളെ ലഭിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























