വേനൽ കടുക്കുന്നു; വേനൽച്ചൂടിൽ 40 ഡിഗ്രി സെല്‍ഷ്യസുമായി പാലക്കാട് ചുട്ടുപൊള്ളുന്നു

ഇത് വേനൽക്കാലമാണ്. കേരളം വേനൽ ചൂടിൽ വെന്തുരുകുകയാണ്. രാത്രിപോലും താപനില വർധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ജില്ലയില്‍ അനുഭവപ്പെടുന്നത്. ഈ അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന ചൂടിലേക്ക് ജില്ലാ എത്തിയേക്കാം എന്നാണ് കാലാവസ്ഥാവകുപ്പ് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.ശക്തമായ വേനല്‍മഴയ്ക്ക് ഏപ്രില്‍ പകുതിവരെ കാത്തിരിക്കേണ്ടി വരും.
https://www.facebook.com/Malayalivartha
























