Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു കുട്ടിക്കും ഈ ഗതി ഉണ്ടാകരുത്... തിരുവനന്തപുരം ഗവ.സംസ്കൃത കോളജില്‍ ഹോളി ആഘോഷത്തിനിടെ ചായത്തിന് പകരം കലക്കി ഒഴിച്ചത് കുമ്മായം... കണ്ണിന് ഗുരുതര പരുക്കുകളോടെ വിദ്യാര്‍ത്ഥി ആശുപത്രിയിൽ

13 MARCH 2018 10:39 AM IST
മലയാളി വാര്‍ത്ത

ഹോളി ആഘോഷത്തിനിടെയാണ് ചായത്തിനു പകരം വിദ്യാര്‍ത്ഥിയെ കുമ്മായം കലക്കി ഒഴിച്ചത്. കണ്ണിനു പൊള്ളലേറ്റു നിലവിളിച്ച അബീഷിനെ ചിലര്‍ ചേര്‍ന്നു കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഗവ.സംസ്കൃത കോളേജിൽ ഹോളി ആഘോഷത്തിനിടെ കുമ്മായം കലക്കി ഒഴിച്ചതിനെത്തുടര്‍ന്നു വിദ്യാര്‍ഥിയുടെ കണ്ണിനു ഗുരുതര പരുക്ക്.

ഒന്നാംവര്‍ഷ ബിഎ വേദാന്തം വിദ്യാര്‍ഥിയായ നെയ്യാറ്റിന്‍കര മരുതത്തൂര്‍ മിന്യറവിറ അബീഷ് കോട്ടേജില്‍ സി.ടി.അബീഷിനാണു രണ്ടു കണ്ണിനും പരുക്കേറ്റത്. വിവരം അറിഞ്ഞു വീട്ടുകാര്‍ എത്തുമ്ബോള്‍ രണ്ടു കണ്ണിലും ഗുരുതര പരുക്കേറ്റു കഴിയുന്ന അബീഷിനെയാണു കാണുന്നത്. പൊള്ളല്‍ പൂര്‍ണമായും ഭേദമായിട്ടില്ല. അണുബാധ ഉണ്ടാകാതെ നോക്കണമെന്നും അല്ലെങ്കില്‍ കാഴ്ച പൂര്‍ണമായി തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ മുറിവ് ഉണങ്ങുന്നതനുസരിച്ചു കാഴ്ച വീണ്ടെടുക്കാനാകും. അബീഷിന്റെ പിതാവ് ജെ.ക്രിസ്തുദാസ് കഴിഞ്ഞദിവസം പ്രിന്‍സിപ്പല്‍ ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയെ കണ്ടു. ദേഹാസ്വാസ്ഥ്യംമൂലം വിഷമിക്കുന്ന താനും വാതരോഗിയായ ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തിന് അബീഷിന്റെ ചികില്‍സാച്ചെലവു താങ്ങാനാകുന്നില്ലെന്നും അതിനാല്‍ അമ്മയെയും മകനെയും ചികില്‍സിക്കുന്നതിനു സാമ്ബത്തിക സഹായം അനുവദിക്കണമെന്നും ക്രിസ്തുദാസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഏറെ പ്രതീക്ഷയോടെ വളര്‍ത്തുന്ന മകന് ഈ കോളജില്‍ വച്ചു സ്വന്തം ഭാവിതന്നെ നഷ്ടമാകുന്ന തരത്തില്‍ ഉണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകാതിരിക്കുന്നതിനുവേണ്ട ഉചിതമായ നടപടി ഉണ്ടാകണം. ഇത്തരത്തിലുള്ള കളികള്‍ തുടരാന്‍ അനുവദിക്കരുതെന്നും അപേക്ഷിക്കുന്നു. 'എസ്‌എഫ്‌ഐയുടെ ശക്തികേന്ദ്രമായ കോളജില്‍ നടന്ന സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്.

കുറ്റക്കാരായ വിദ്യാര്‍ഥികള്‍ നേതാക്കളെ കണ്ടു. അച്ചടക്കനടപടി ഒഴിവാക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്താനും നീക്കം ആരംഭിച്ചു. അബീഷിന്റെ പിതാവ് ക്രിസ്തുദാസ് നല്‍കിയ പരാതി കോളജ് കൗണ്‍സി!ല്‍ ചര്‍ച്ച ചെയ്തു. ചികില്‍സാച്ചെലവു കണ്ടെത്തി നല്‍കാനാണു ധാരണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (10 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (27 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (42 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (57 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

Malayali Vartha Recommends