Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എതിര്‍ചേരിയില്‍ വിള്ളല്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ യുപിയിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപി; നിലവിലെ കക്ഷി നിലയനുസരിച്ച് ബിജെപിക്ക് വിജയം സുനിശ്ചിതമായത് എട്ടു സീറ്റുകളില്‍ മാത്രം

13 MARCH 2018 10:00 AM IST
മലയാളി വാര്‍ത്ത

യുപിയില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ബിജെപി. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തന്ത്രമാണ് യുപിയിലൊരുക്കുന്നത്. എതിര്‍ചേരിയില്‍ വിള്ളല്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ യുപിയിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി.

നിലവിലെ കക്ഷി നിലയനുസരിച്ച് എട്ടു സീറ്റുകളിലാണ് ബിജെപിക്ക് വിജയം സുനിശ്ചിതമായത്. ഈ എട്ടു സീറ്റുകളിലേക്കായിരുന്നു നേരത്തെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായ തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച എട്ടു പേരെ കൂടാതെ മൂന്നു പേര്‍ കൂടി ബിജെപി സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചു.

യുപിയില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളില്‍ എട്ട് സീറ്റുകളില്‍ ബിജെപിയും, എസ്.പിയും ബിഎസ്പിയും പരസ്പരം ധാരണയോടെ രണ്ടു സീറ്റുകളിലും ജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി രണ്ടു സീറ്റുകള്‍ കൂടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചത്.

അനില്‍ അഗര്‍വാള്‍, വിദ്യാ സാഗര്‍, സലില്‍ ബിഷ്‌ണോയ് എന്നിവരാണ് അവസാന നിമിഷം പത്രിക സമര്‍പ്പിച്ചത്. ഇതിനിടെ രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതും അവരുടെ അട്ടിമറി സാധ്യത വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളിന്റെ വോട്ട് ബിജെപിക്ക് ലഭിച്ചേക്കും.

സമാജ് വാദി പാര്‍ട്ടിക്കായി ജയാ ബച്ചനും ബി.എസ്പിക്കായി ഭിംറാവു അംബേദ്ക്കറുമാണ് മത്സരിക്കുന്നത്. 404 അംഗ യുപി നിയമസഭയില്‍ ഒരു രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയപ്പിക്കാന്‍ 37 പേരുടെ വോട്ടാണ് വേണ്ടത്. നിതിന്‍ അഗര്‍വാളിനെ കൂടാതെ എസ്പിക്ക് 46 അംഗങ്ങളുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥിക്കുള്ള 37 വോട്ട് കഴിഞ്ഞ് ബാക്കി ബിഎസ്പിക്ക് നല്‍കാനാണ് ധാരണ.

19 അംഗങ്ങളാണ് ബിഎസ്പിക്കുള്ളത്. ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിഷാദ് പാര്‍ട്ടിയുടെയും ആര്‍എല്‍ഡിയുടേയും ഒരോ അംഗങ്ങളുടെ പിന്തുണയും ലഭിച്ചാലെ ബിഎസ്പിക്ക് ജയിക്കാനാകൂ. അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ എസ്പിയുടേതടക്കമുള്ള വോട്ടുകളില്‍ ഭിന്നിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കൂടുതല്‍ സ്ഥാനാര്‍ഥികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 323 അംഗങ്ങളുള്ള ബിജെപിക്ക് എട്ടു സ്ഥാര്‍ഥികളെ വിജയിപ്പിച്ചാലും 27 വോട്ടുകള്‍ ബാക്കിയുണ്ടാകും. എതിര്‍ പക്ഷത്ത് നിന്ന് പത്ത് പേരെ അടര്‍ത്തിയാല്‍ ഒരു സീറ്റുകൂടി ഉറപ്പിക്കാമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് അവര്‍.

യുപിയിലടക്കം രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. 15ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (5 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (13 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (30 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (45 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

Malayali Vartha Recommends